നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ; അലിഗഡ് സര്‍വ്വകലാശാലയുടെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പൗരത്വ നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും എതിരെ വിമര്‍ശനവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പേര്‍ഷ്യന്‍ വാക്ക് അടങ്ങിയതിനാല്‍ അമിത് ഷാ തന്റെ പേര് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അലിഗഡ് സര്‍വ്വകലാശാലയുടെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ സംസാരിക്കുകയായിരുന്നു.
എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുസ്‌ലിങ്ങളെ ചിതലുകള്‍ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ മുസ്‌ലിങ്ങളായത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
അവര്‍ ഭരണാധികാരികളെ കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ, ജനങ്ങളെ കുറിച്ച് സംസാരിക്കാറില്ല. എനിക്കറിയില്ല എവിടെ നിന്നാണ് അവര്‍ ചരിത്രം വായിക്കുന്നതെന്നാണ്. എനിക്ക് സംശയം അവര്‍ വായിക്കുന്നുണ്ടോ എന്നാണ്. അവര്‍ പുസ്തകം വായിക്കാന്‍ തുടങ്ങിയാല്‍ മനസ്സിലാവും എത്രത്തോളം നിരക്ഷരനാണ് താനെന്ന് എന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
അവര്‍ക്ക് മുസ്‌ലിങ്ങളെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യണം. ടിപ്പു സുല്‍ത്താന്റെ പേര് ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യണം. ഇത് ഇന്ത്യയുടെ സമിശ്ര സംസ്‌കാരത്തിന് എതിരാണെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഒരു നിര്‍ദയമായ നിയമമാണ്. ഇത് ദരിദ്രരായ മുസ്‌ലിങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഈ നിയമം അഴിമതിയിലേക്ക് നയിക്കുമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ കേരള ഗവർണറും ഇർഫാൻ ഹബീബും തമ്മിൽ നടന്ന തർക്കങ്ങൾക്ക് ശേഷം വീണ്ടും രാഷ്ട്രീയചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇർഫാൻ ഹബീബ് എന്ന ചരിത്രകാരൻ.
അതിനിടെ ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല യും രംഗത്തെത്തി. . നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വിഷമ മുണ്ടെന്നാണ് സത്യ നദെല്ലയുടെ പ്രതികരണം. ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്ത് ആണ് സത്യ നദെല്ലയുടെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. അത് വളരെ മോശമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഓ ആയിക്കാണുവാന്‍ ആഗ്രഹിക്കുന്നു’ ബെന്‍ സ്മിത്തിനോടുള്ള സത്യ നദെല്ലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയക്കുമെതിരെ പ്രതിഷേധിക്കുന്ന ദല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരി അരുന്ധതി റോയിയും എത്തിയിരുന്നു.
നമ്മള്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട് സാധിക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി റോയ് പറഞ്ഞു.
തടങ്കല്‍ പാളയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha