Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?

18 MARCH 2026 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

നാല് ബി.ജെ പി എം എൽ എമാർ വരുന്ന കേരള നിയമസഭയിലുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതായി സൂചന. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർ എം എൽ എമാരാകുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. 

ഇടതു വലതുമുന്നണികൾ സ്ഥാനാർത്ഥികളെ ഗോദയിലിറങ്ങാൻ വൈകുമ്പോൾ പാലക്കാട് ശോഭാ സുരേന്ദ്രൻ പിടിച്ചെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. നേമത്ത് രാജീവ് രാജീവ് ചന്ദശേഖറിനും സമാനമായ സാഹചര്യമാണുള്ളത്.കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് തകർക്കുന്നു. വി. മുരളീധരൻ കഴക്കൂട്ടത്ത് ജയിക്കുമെന്ന് കടകംപള്ളിക്ക് പോലുമറിയാം. പി.കെ കൃഷ്ണദാസിന്റെ കാട്ടാക്കടയും ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന സ്ഥലമാണ്. . 


2016ൽ 89 വോട്ടിനാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 2021ൽ 745 വോട്ടിനും നഷ്ടമായി.  2011 മുതൽ മൂന്നു തവണ കെ. സുരേന്ദ്രൻ മത്സരിച്ച് തോറ്റ മണ്ഡലമാണ് മഞ്ചേശ്വരം. നേരിയ വോട്ടുകൾക്കായിരുന്നു തോൽവി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായത് നിയമസഭാ തിരഞ്ഞെടുപ്പിലും സാധിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി. അങ്ങനെ സംഭവിച്ചാൽ മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ജയിക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നത്. 


കാസർകോട് ലോക്‌സഭയിൽ ബിജെപിയുടെ വോട്ട് വിഹിതം 2014-ൽ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 17.74% ആയിരുന്നു. 2019-ൽ രവീശ തന്ത്രി കുണ്ടാർ മത്സരിച്ചപ്പോൾ 16.13% ആയി കുറഞ്ഞു. 2024-ൽ അശ്വനി മത്സരിച്ചപ്പോൾ 19.73% ആയി ഉയർന്നു. എന്നാൽ നേട്ടങ്ങളിൽ ഭൂരിഭാഗവും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നല്ല, മറിച്ച് ഇടതു ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. അതേ സമയം, 2019നെ അപേക്ഷിച്ച് 2024ൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്ക് 75 വോട്ടുകളുടെ കുറവാണുണ്ടായത്.കപ്പിനും ചുണ്ടിനുമിടയിടയിലാണ് സുരേന്ദ്രൻ ഇവിടെ  തോറ്റത്.. 


കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ച നിയോജകമണ്ഡലമാണ് നേമം. കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചാണ്, 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി എംഎല്‍എ കേരള നിയമസഭയിലേക്ക് ചരിത്രത്തിലാദ്യമായി കാലെടുത്തു കുത്തിയത്.


1957ലാണ് നേമം നിയോജകമണ്ഡലം നിലവില്‍ വന്നത്. പിഎസ്പി സ്ഥാനാര്‍ത്ഥിയായ പി.വിശ്വംഭരനെ 1839 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐ സ്ഥാനാര്‍ത്ഥിയായ എം.സദാശിവന്‍ ആണ് നേമം മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ ജനപ്രതിനിധി.


1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.കരുണാകരന്‍ നേമം മണ്ഡലത്തോടൊപ്പം മാളയിലും മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്തു. മാള മണ്ഡലം നിലനിര്‍ത്തിയ കരുണാകരന്‍ നേമത്ത് രാജിവച്ചു. തുടര്‍ന്ന് 1983 മാര്‍ച്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.ജെ തങ്കപ്പന്‍ 4289 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഇ.രമേശന്‍ നായരെ പരാജയപ്പെടുത്തി. പിന്നീട് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി കോണ്‍ഗ്രസ് പരായപ്പെട്ടു. 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ശക്തന്‍ 9357 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ വെങ്ങാനൂര്‍ പി.ഭാസ്‌കരനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു.


മണ്ഡലം പുനര്‍ നിര്‍ണ്ണയത്തിനു ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 43,661 വോട്ടുകള്‍ നേടിയാണ് ബിജെപി ശക്തി തെളിയിച്ചത്. അന്നു രണ്ടാം സ്ഥാനത്തെത്തിയ ബിജെപി കേവലം 6415 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2008 ലെ മണ്ഡലം പുനഃനിര്‍ണ്ണയത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗം നേമത്ത് ലയിപ്പിച്ചതോടെയാണ് ബിജെപി ശക്തിയാര്‍ജ്ജിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥി ചാരുപാറ രവിയെ മൂന്നാം സ്ഥാനത്താക്കി ബിജെപിയിലെ ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. അതിനു ശേഷം ഒരിക്കലും യുഡിഎഫ് മൂന്നാം സ്ഥാനത്തു നിന്ന് കരകയറിയിട്ടില്ല.


2016ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എല്‍ഡിഎഫിലെ വി.ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ 2021ല്‍ എല്‍ഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ബിജെപിയെ പരാജയപ്പെടുത്തി.


2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി ഒന്നാം സ്ഥാനത്താണ്. 2014ല്‍ 18,046 വോട്ടിന്റെയും 2019ല്‍ 12,041 വോട്ടിന്റെയും 2024ല്‍ 22,126 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ നേമം നിയോജക മണ്ഡലത്തില്‍ ഒന്നാമതെത്തി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ 17ലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 5049 വോട്ടിന്റെ ലീഡാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി നേടിയത്.


തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ച നിലവിലെ വോട്ടര്‍ പട്ടിക പ്രകാരം 87,553 പുരുഷ വോട്ടര്‍മാരും 81,809 സ്ത്രീ വോട്ടര്‍മാരും ഭിന്നലിംഗത്തില്‍പ്പെട്ട ഒമ്പത് വോട്ടര്‍മാരും ഉള്‍പ്പടെ ആകെ 1,69,371 വോട്ടര്‍മാരാണുള്ളത്. ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നരാജീവ് ചന്ദ്രശേഖറിന് കാലിടറില്ലെന്ന് ഉറപ്പാണ്.


2016ൽ പാലക്കാട്ട് ശോഭ സുരേന്ദ്രൻ  രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ൽ ഇ.ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. 


മലമ്പുഴയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറായിരിക്കും സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാർ മത്സരിച്ച മലമ്പുഴയിൽ ബിജെപിയാണു രണ്ടാം സ്ഥാനത്ത്. തദ്ദേശതിരഞ്ഞെടുപ്പിൽ അകത്തേത്തറ പഞ്ചായത്തിൽ ഭരണം പിടിച്ചത് ഉൾപ്പെടെ പാർട്ടി കൂടുതൽ മുന്നേറ്റം ഉണ്ടാക്കി.


തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടം കണക്കിലെടുത്ത് ഒറ്റപ്പാലം, ഷെ‍ാർണൂർ, കേ‍ാങ്ങാട് മണ്ഡലങ്ങളിലും നീക്കം ഊർജിതമാണ്. ഷെ‍ാർണൂരിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗേ‍ാപാൽ, ജനറൽ സെക്രട്ടറി ഇ.പി.നന്ദകുമാർ എന്നിവരും ഒറ്റപ്പാലത്തു മേജർ രവി, മുൻ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരും പരിഗണനയിലുണ്ട്. കേ‍ാങ്ങാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന് സാധ്യത പറയുന്നുണ്ടെങ്കിലും ജില്ലയിലുള്ള നേതാവിനായിരിക്കും മുൻഗണന.


ബി ജെ പിയിലെ തീപ്പൊരിയാണ് ശോഭ സുരേന്ദ്രൻ. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്നു താഴെയിറങ്ങിയാൽ മകൾക്കും മരുമകനും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നാണു പാലക്കാ‌ട്ടു നിന്നു പോയ ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത് കേരളം മറന്നിട്ടില്ല.. 


ഭക്തരല്ലാത്ത യുവതികളെ മല കയറ്റി അയ്യപ്പന്റെ സകല ഭാവങ്ങളെയും നശിപ്പിച്ചയാളാണു മുഖ്യമന്ത്രി. ഏതാനും സീറ്റുകൾക്കായല്ല, മറിച്ച് സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ രൂപീകരിക്കാനാണു ബിജെപിയുടെ പോരാട്ടമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നിയോജകമണ്ഡലത്തിൽ എൻഡിഎയുടെ തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള ചുമരെഴുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാലക്കാട്ടു നിന്നു കുറച്ചുപേർ താമരപ്പൂക്കളുമായി നിയമസഭയിലേക്കു പോകും. എൽഡിഎഫിനു ബദലല്ല യുഡിഎഫ്. ഒട്ടേറെ ആരോപണങ്ങൾക്കു വിധേയരായ ഒന്നാം എൽഡിഎഫ് സർക്കാരിനു പകരം ജനം യുഡിഎഫിനെ അല്ല ഭരണം ഏൽപിച്ചത്. മറിച്ച് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വലിയ കോർപറേഷന്റെ ഭരണം ബിജെപിയെ ഏൽപിച്ചത് എൽഡിഎഫിനു ബദൽ എന്ന ചിന്തയിലാണ്.

ഇടത് പാർട്ടികൾക്കും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള കേരളത്തിൽ ഇടത്, വലത് മുന്നണികൾ തീർത്ത പദ്മവ്യൂഹം ഭേദിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന അലിഖിത നിയമം ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ മാറ്റിയെഴുതി. തിരഞ്ഞെടുപ്പിന്റെ കണക്കെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് ചോർച്ചയുണ്ടായപ്പോൾ ബി.ജെ.പി യുടെ ഗണ്യമായ വളർച്ച ഇരുമുന്നണികൾക്കും തലവേദനയാകും. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കുകയാണ്. സംസ്ഥാനത്തെ ഇരുമുന്നണികൾ സജീവമായി നിൽക്കുന്നതിനിടയിലൂടെ ബി.ജെ.പിക്ക് വേണ്ടത്ര വളരാൻ കഴിയില്ലെന്ന നിരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പിലൂടെ തിരുത്തിക്കുറിക്കുന്നത്.



തൃശൂർ സീറ്റ് വൻ ഭൂരിപക്ഷത്തിൽ സുരേഷ്ഗോപി 'അങ്ങെടുത്തു' വെന്ന് മാത്രമല്ല, കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറക്കുകയും ചെയ്തു. ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫ് മുന്നിലാണെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ലഭിച്ച വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നത് ഇരുമുന്നണികളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റും എൽ.ഡി.എഫിന് ഒരു സീറ്റുമാണ് ലഭിച്ചത്. അന്ന് യു.ഡി.എഫിന് ലഭിച്ചത് 47. 3 ശതമാനം വോട്ടും എൽ.ഡി.എഫിന് ലഭിച്ചത് 34. 2 ശതമാനവും ബി.ജെ.പി മുന്നണിയായ എൻ.ഡി.എക്ക് ലഭിച്ചത് 14. 8 ശതമാനം വോട്ടുകളുമാണ്. 20 24 ൽ  യു.ഡി.എഫിന് ലഭിച്ച 18 സീറ്റുകളിലേറെയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ലഭിച്ച വോട്ട് 44.7 ശതമാനമാണ്. 5 വർഷത്തിനിടെ 2.6 ശതമാനം വോട്ട് കുറഞ്ഞു. എൽ.ഡി.എഫിന് 2019 ൽ ലഭിച്ചത് 34. 2 ശതമാനമെങ്കിൽ ഇക്കുറി 0.41 ശതമാനത്തിന്റെ നേരിയ കുറവേ ഉണ്ടായിട്ടുള്ളുവെന്ന് ആശ്വസിക്കാം. എന്നാൽ 2019 ൽ 14.8 ശതമാനം വോട്ട് നേടിയ എൻ.ഡി.എ, 4.40 ശതമാനം വർദ്ധിപ്പിച്ച് 19.2 ശതമാനത്തിലെത്തി. ഇനി ഒരഞ്ച് ശതമാനം വോട്ട് കൂടി നേടിയാൽ തൃശൂർ പോലെ കേരളം തന്നെ 'അങ്ങെടുത്താലും' അത്ഭുതപ്പെടാനില്ലാത്ത സ്ഥിതിയാകും. 


തിരുവനന്തപുരത്തും ആറ്റിങ്ങലും വിജയിച്ച സ്ഥാനാർത്ഥിയും തോറ്റ എൻ.ഡി.എ സ്ഥാനാർത്ഥിയും തമ്മിലുള്ള വ്യത്യാസം കഷ്ടിച്ച് 15,000- 16000 ഓളം വോട്ടിന്റേത് മാത്രമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, ജയിച്ച സ്ഥാനാർത്ഥി യു.ഡി.എഫിലെ ശശി തരൂരിനെക്കാൾ 25,000 ഓളം വോട്ടിന് മുന്നിലെത്തി വിജയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, വിജയിച്ച കോൺഗ്രസിലെ കെ.സി വേണുഗോപിലിന്റെ തൊട്ടു പിന്നിലെത്തിയെന്ന് മാത്രമല്ല, എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ ഏക സിറ്റിംഗ് എം.പിയുമായിരുന്ന എ.എം ആരിഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പാലക്കാട്, പൊന്നാനി, കാസർകോട്, മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ച ആലത്തൂരിലും എൻ.ഡി.എ നന്നായി വോട്ട് വർദ്ധിപ്പിക്കുകയും ചെയ്തു.


2024 ലെ ഇലക്ഷനിൽ കേരളത്തിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയെന്നത് ചെറിയ കാര്യമല്ല. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്താണ്. അതായത് എട്ടിടത്ത് സി.പി.എമ്മിനോ കോൺഗ്രസിനോ മുകളിൽ. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ മണ്ഡലത്തിലെ ആറ്റിങ്ങൽ, കാട്ടാക്കട, തൃശൂർ മണ്ഡലത്തിലെ തൃശൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, മണലൂർ, പുതുക്കാട് എന്നിവിടങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്. ഗുരുവായൂരിൽ മാത്രമാണ് പിന്നിൽ പോയത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, പാലക്കാട്, മഞ്ചേശ്വരം, ഹരിപ്പാട്, കായംകുളം, കാസർകോട് അസംബ്ളി മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 31,56,320 വോട്ടുകളായിരുന്നു. 2024 ൽ അത് 38,37,007 ആയി വർദ്ധിച്ചു. 5 വർഷത്തിനിടെ 6,80,677 വോട്ടുകൾ വർദ്ധിച്ചുവെന്നത് നിസ്സാര കാര്യമല്ല. സംസ്ഥാനത്ത് സി.പി.എമ്മിനും കോൺഗ്രസിനും അടുത്തായി ബി.ജെ.പിയും എത്തിയെന്ന് ചുരുക്കം. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർത്ഥികൾ നേടിയ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ മതിയാകും ബി.ജെ.പി നേടിയ വളർച്ചയുടെ ആഴം മനസ്സിലാക്കാൻ. ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകൾ ഇപ്രകാരമാണ്.



ബ്രാക്കറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ 2019 ൽ നേടിയ വോട്ട്. തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ- 3,42,078 (3,16,142), ആറ്റിങ്ങൽ: വി.മുരളീധരൻ- 3,11,779 (2,48,081), കൊല്ലം: ജി.കൃഷ്ണകുമാർ: 1.63,210 (1,03,339), മാവേലിക്കര: ബൈജു കലാശാല- 1,42,984 (1,33,546)ആലപ്പുഴ: ശോഭ സുരേന്ദ്രൻ: 2,99,648 (1,87,729), പത്തനംതിട്ട: അനിൽ കെ. ആന്റണി- 2,34,406 ( 2,97,396), കോട്ടയം: തുഷാർ വെള്ളാപ്പള്ളി - 1,65,046 (1,55,135), എറണാകുളം: ഡോ. കെ.എസ് രാധാകൃഷ്ണൻ -1,45,500 (1,37,749), ചാലക്കുടി: കെ.എ ഉണ്ണിക്കൃഷ്ണൻ- 1,06,400 (1,54,159), തൃശൂർ: സുരേഷ്ഗോപി- 4,12,338 (2,93,822), ഇടുക്കി: സംഗീത ലക്ഷ്മൺ- 91,323 (78,648 ), ആലത്തൂർ: ഡോ.ടി.എൻ സരസു- 1,88,230 (89,837), പാലക്കാട്: സി.കൃഷ്ണകുമാർ- 2,51,778 (2,18,556), പൊന്നാനി: നിവേദിത സുബ്രഹ്മണ്യൻ- 1,24,798 (1,10,603), മലപ്പുറം: ഡോ. എം.അബ്ദുൽ സലാം- 85361 (82,332), വയനാട്: കെ.സുരേന്ദ്രൻ- 1,41,045 (78,816), കോഴിക്കോട്: എം.ടി രമേശ്- 1,80,666 (1,61,216), വടകര: പ്രഫൂൽ കൃഷ്ണൻ- 1,11,979 (80,128),കണ്ണൂർ: സി.രഘുനാഥ്- 1,19,876 (68,509), കാസർകോട് : എം.എൽ അശ്വിനി- 2,19,558 (1,76,049)


സംസ്ഥാനത്തെ ഇടത്, വലത് മുന്നണികൾക്ക് പരമ്പരാഗതമായി വോട്ട് ചെയ്തുവന്ന ഹിന്ദുവിഭാഗം വോട്ടർമാരാണ് 2024 ൽ ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി ഉയർത്തിയതെന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. സി.പി.എമ്മിനാണ് ഈ തിരഞ്ഞെടുപ്പ് ഫലം ഏറെ ഞെട്ടലുണ്ടാക്കിയത്. സി.എസ്.ഡി.എസ് എന്ന ഏജൻസി ലോക്‌നീതിയുമായി ചേർന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ അഭിപ്രായ സർവെയിൽ സംസ്ഥാനത്തും കേന്ദ്രത്തിലും നിലനിന്ന ഭരണവിരുദ്ധ വികാരമാണ് എൽ.ഡി.എഫിനെതിരായ വിധിയെഴുത്തായി മാറിയതെന്നാണ് കണ്ടെത്തിയത്. അതിലുപരി സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും പ്രതിഫലിച്ചു.


പരമ്പരാഗതമായി സി.പി.എമ്മിനും ഇടത് പാർട്ടികൾക്കും വോട്ട് ചെയ്തുവന്ന ഹിന്ദുക്കളിലെ 45 ശതമാനം നായർ വിഭാഗവും 32 ശതമാനം ഈഴവ വിഭാഗവും 2024 ൽ  എൻ.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയത്. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് വെറും 5 ശതമാനം പേർ മാത്രമാണ് എൻ.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്തത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിനു മുകളിൽ എൻ.ഡി.എക്ക് വോട്ട് ലഭിച്ച മിക്ക മണ്ഡലങ്ങളിലും ഈഴവ വിഭാഗത്തിന്റെ വോട്ടുകളിൽ നല്ലൊരു ശതമാനം ലഭിച്ചുവെന്നാണ് കരുതുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്വാധീനവും നിർണ്ണായകമായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ ട്രെൻഡ് നിലനിർത്താനായാൽ എൻ.ഡി.എക്ക് നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 

  

 

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (20 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (34 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (58 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends