എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി'; സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെ പരാമര്‍ശിക്കാതെ ട്രംപ്

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു.
സബര്‍മതി ആശ്രമം സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദി. മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്നാണ് ട്രംപ് കുറിച്ചത്.
'എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി' ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.
ആശ്രമവുമായി ബന്ധപ്പെട്ടും മഹാത്മാഗാന്ധിയെ കുറിച്ചുമാണ് സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ സന്ദര്‍ശക ബുക്കില്‍ എഴുതാറുള്ളത്. അതേ സമയം ആശ്രമത്തിലെത്തിയ ഉടന്‍ ട്രംപ് മോദിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തില്‍ മാലചാര്‍ത്തി. ആശ്രമത്തിലെ ചര്‍ക്കയില്‍ ഭാര്യ മെലാനിയക്കൊപ്പം നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha