ഗതികെട്ട നിമിഷങ്ങള്‍... ചെയ്തുപോയ കൊടും ക്രൂരതയ്ക്ക് മാപ്പില്ലെങ്കിലും; കഴുമരത്തിലേക്കു കയറുന്നതിനു മുന്‍പ് ജയില്‍ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ച് മുകേഷ് സിംങ്; കഴുമരത്തിലേക്കു നടത്തുമ്പോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും മരണത്തിലേക്ക് പോകാന്‍ ആഗ്രഹിക്കാതെ പിന്‍വലിയാന്‍ നോക്കി; ഈ ക്രൂരരുടെ മാപ്പ് ഇനിയെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍...

രാജ്യം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ ഇന്നീ ലോകത്തില്ല. തിഹാര്‍ ജയിലില്‍ ഇന്നലെ പുലര്‍ച്ചെ ഇവരുടെ വധശിക്ഷ നടപ്പായി. അതിനിടെ ജയിലിലെ ഇവരുടെ അന്ത്യനിമിഷങ്ങളിലെ വിവരങ്ങള്‍ പുറത്തായി. നിര്‍ഭയക്കേസിലെ 4 കുറ്റവാളികളും കഴുമരത്തെ ഭയന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്‌ബോള്‍ മൂന്നാം നമ്ബര്‍ ജയിലിലെ സെല്ലിനുള്ളില്‍ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ 3.30നു ജയില്‍ അധികൃതരും വെസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്‌ട്രേട്ട് നേഹ ബന്‍സാലും സെല്ലുകളിലെത്തിയതോടെ വിധികള്‍ എതിരാണെന്ന് മനസ്സിലായി. അതോടെ അവര്‍ നിരാശരായി
അവസാന ആഗ്രഹമില്ല, വില്‍പ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല. അങ്ങനെ അവര്‍ തൂക്കുമരത്തിലേക്ക് യാത്രയായി. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു പ്രതികളെ കുളിപ്പിക്കാറുണ്ട്. അതിനും വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. 3 പേര്‍ വസ്ത്രവും മാറ്റിയില്ല. അങ്ങനെ ഇട്ട് മുഷിച്ച വേഷവുമായി തുക്കു മരത്തിലേക്ക്. അവസാന സമയം അടുത്തതോടെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താന്‍ വരച്ച ചിത്രങ്ങള്‍ ജയില്‍ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാര്‍ സിങ്ങിന്റെ ആവശ്യം. സെല്ലിലെ ഹനുമാന്‍ ചാലീസയുടെ പകര്‍പ്പു കുടുംബാംഗങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. പവന്‍, അക്ഷയ്, വിനയ് എന്നിവര്‍ ജയിലില്‍ ജോലി ചെയ്തു സമ്ബാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയിലില്‍ കഴിഞ്ഞ 7 വര്‍ഷവും ജോലി ചെയ്തിരുന്നില്ല.
വിനയ് ശര്‍മയും മുകേഷ് സിങ്ങും വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട അത്താഴം കഴിച്ചു. വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാര്‍ ഒന്നും കഴിച്ചില്ല. ഇവരിലൊരാള്‍ മറ്റൊരാളെ കാണണമെന്ന ആവശ്യം അനുവദിച്ചില്ല. തുക്കുമരത്തിലേക്ക് കൊണ്ടു പോകുന്നതിനു തൊട്ടു മുന്‍പു മതഗ്രന്ഥങ്ങളില്‍ ഏന്തെങ്കിലും വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്നു തിരക്കിയെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ വൈദ്യപരിശോധന നടന്നു. വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അണിയിച്ചു. കഴുമരം പ്രതികള്‍ കാണരുതെന്ന ചട്ടം പാലിക്കാനാണ് ഇത്.
കഴുമരത്തിലേക്കു നടത്തുമ്‌ബോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചു. തൂക്കുമരത്തിലേക്ക് പോകുന്നതിന്റെ വേദനയും മറ്റുമാണ് ഇതില്‍ നിറഞ്ഞത്. ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യര്‍ത്ഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാള്‍ തളര്‍ന്നു വീണിരുന്നു. മുകേഷാവട്ടെ നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുന്‍പു മുകേഷ് ജയില്‍ അധികൃതരോടു മാപ്പു പറയുകയും ചെയ്തു. അവസാനം അനിവാര്യമായ നീതി നാലു പേരേയും തേടിയെത്തി. എല്ലാം സമയക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ തീഹാറിലെ ജയില്‍ അധികൃതര്‍ക്കുമായി.
നിര്‍ഭയക്കേസില്‍ തൂക്കിലേറ്റിയ കുറ്റവാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറുകയും ചെയ്തു. സംസ്‌കാരവുമായി ബന്ധപ്പെട്ട് പരസ്യമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നു ബന്ധുക്കളില്‍നിന്നു രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കു വധശിക്ഷ നടപ്പാക്കിയെങ്കിലും അര മണിക്കൂറിനു ശേഷം വൈദ്യപരിശോധന നടത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണു മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു താഴെയിറക്കിയത്. തുടര്‍ന്ന്, ഡി.ഡി.യു. ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണു ബന്ധുക്കള്‍ക്കു കൈമാറി.
"
https://www.facebook.com/Malayalivartha
























