കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് സൈന്യവും...

കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് സൈന്യവും. സൈനിക ആസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 35 ശതമാനം ഓഫീസര്‍മാരും 50 ശതമാനം ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കരസേന നിര്‍ദേശിച്ചു. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം.
രണ്ടാമത്തെ സംഘത്തിലെ ഓഫീസര്‍മാരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും മാര്‍ച്ച് 30 ന് ഹോം കെയറില്‍ പ്രവേശിക്കും. കരസേനാ ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള സേനയുടെ തയാറെടുപ്പ് ആര്‍മി ചീഫ് ജനറല്‍ എം.എം നരവാനെ അവലോകനം ചെയ്തു. ആളുകള്‍ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ജോലിയുടെ ഭാഗമായി ഹോം കെയറില്‍പോയ ഉദ്യോഗസ്ഥരെയെല്ലാം എല്ലായ്‌പ്പോഴും ടെലിഫോണ്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കും-സൈന്യം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha
























