കോവിഡ് പരക്കുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഉൾപ്പടെയുള്ള ശുചിത്വ ഉൽപന്നങ്ങളുടെ വിലയിൽ കുറവ് വരുത്താൻ ഹിന്ദുസ്ഥാൻ യൂണിലിവർ

കൊറോണ വൈറസ് പടരാൻ തുടങ്ങിയതോടെ സാനിറ്റൈസർ ഉൾപ്പടെയുള്ള ശുചിത്വ ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായത് .ഇത്തരം ഉൽപ്പന്നങ്ങൾ കിട്ടാനുമില്ല ..ഇതോടുകൂടി വ്യക്തിഗത പരിചരണം, ശുചിത്വം, ശുചിത്വ ഉൽപന്നങ്ങൾ എന്നിവയുടെ നിരക്ക് താങ്ങാനാവുന്ന തരത്തിലാക്കാൻ സർക്കാരും സ്വകാര്യമേഖലയും നടപടികൾ സ്വീകരിക്കുന്നു.
ഇതിന്റെ ഫലമായി ലൈഫ് ബോയ്, ഡൊമെക്സ് ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഹിന്ദുസ്ഥാൻ യൂണിലിവർ തീരുമാനിച്ചു.
200 മില്ലി ഹാൻഡ് സാനിറ്റൈസർ കുപ്പിയുടെ വില 100 രൂപയാക്കി നിശ്ചയിച്ചു. മറ്റ് പായ്ക്ക് വലുപ്പത്തിലുള്ള ഹാൻഡ് സാനിറ്റൈസറുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടുമെന്ന് ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാൻ വെള്ളിയാഴ്ച ട്വീറ്റിൽ പറഞ്ഞു. അതുപോലെ, 2 പ്ലൈ (സർജിക്കൽ) മാസ്കിന്റെ വില 8 രൂപയും 3 പ്ലൈ (സർജിക്കൽ) മാസ്കിന്റെ വില 10 രൂപയാണ്. ജൂൺ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സാനിറ്റൈസറുകളും മാസ്കുകളും “ആവശ്യവസ്തുക്കൾ” ആയി പ്രഖ്യാപിച്ചിട്ടുണ്ട്.. ഇത്തരം സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില കൃത്രിമത്വവും തടയുന്നതിന് വേണ്ടിയാണ് ഇത് ...ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ആൾക്കഹോളിനും വില പരിധി തീരുമാനിച്ചു.
പേഴ്‌സണൽ കെയർ, ഗാർഹിക ശുചിത്വ ബ്രാൻഡുകളായ ലൈഫ് ബോയ് സാനിറ്റൈസർ, ലിക്വിഡ് ഹാൻഡ് വാഷ്, ഡൊമെക്സ് ഫ്ലോർ ക്ലീനർ എന്നിവയുടെ വില 15 ശതമാനം കുറയ്ക്കുന്നതായി എച്ച്‌യുഎൽ പ്രത്യേക പ്രഖ്യാപനത്തിൽ അറിയിച്ചു.
വിലകുറഞ്ഞ ഈ ഉൽപ്പന്നങ്ങളുടെ ഉൽപാദനം ഞങ്ങൾ ഉടനടി ആരംഭിക്കുകയാണെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ വിപണിയിൽ ലഭ്യമാകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു
https://www.facebook.com/Malayalivartha
























