ചെന്നൈയിലെത്തിയ യുപി സ്വദേശിയുടേത് സമൂഹ വ്യാപനമെന്ന് സംശയം; രോഗിയുടെ റൂട്ട് മാപ്പ് ഇതുവരെ പുറത്തുവിട്ടില്ല ;172 പേരുമായി സമ്പർക്കം പുലർത്തി; ഇവരെയും ഉടൻ നിരീക്ഷണത്തിലാക്കും

തമിഴ്നാട്ടിലെ ചെന്നൈയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച യുപി സ്വദേശിയുടേത് സമൂഹ വ്യാപനമാണെന്ന സംശയം ശക്തമാകുന്നു.യുപി സ്വദേശി 172 ൽ കൂടുതൽ ആളുകളുമായി ചെന്നൈയിൽ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ മന്ത്രി വിജയഭാസ്കർ അറിയിച്ചു . ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും. രോഗിയുടെ സമ്പർക്കപ്പട്ടിക പൂർത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു . മാര്‍ച്ച് 12 നാണ് യുപി സ്വദേശി ചെന്നൈയിലെത്തിയത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത, വിദേശികളുമായി ഇടപെടാത്ത യുവാവിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നത്.
ദില്ലിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ എംജിആര്‍ സ്റ്റേഷനിലും പരിശോധന നടത്തി. നാല് ദിവസങ്ങള്‍ക്ക് ശേഷം പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. അതുവരെ ഈ യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍, അറിയാതെ ഇടപഴകേണ്ടി വന്ന നൂറ് കണക്കിന് ആളുകള്‍ എന്നിവയെല്ലാം കണ്ടെത്തുന്നതിനും ബോധവത്കരണത്തിനുമായുള്ള റൂട്ട് മാപ്പ് പോലും സര്‍ക്കാര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ട്രെയിന്‍ ഏതെന്ന് പോലും ഔദ്യോഗികമായി വെളിപ്പെടുത്തിയില്ല. സമൂഹവ്യാപനമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നിടത്ത് പുറത്തുവരാനിരിക്കുന്നത് വലിയ ആശങ്കയുടെ സൂചനകളാണോ എന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha
























