ഇന്ത്യ അടുത്ത കോവിഡ് കേന്ദ്രം; ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് വെളിപ്പെടുത്തല്‍ൽ ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോള്‍ ഇവിടെ തിരിച്ചറിയപ്പെടാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ജനതയുടെ 60 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടായേക്കാമെന്നും പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണന്‍ ലക്ഷ്മിനാരായണന്‍ ആണ് വെളിപ്പടെുത്തിയത്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിനു വേണ്ടി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോഴും സ്റ്റേജ് -2ല്‍ ആണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാട് രമണന്‍ ലക്ഷ്മിനാരായണന്‍ തള്ളിക്കളയുന്നു. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെയും ഗവേഷകരുടെ വിലയിരുത്തലിന്റെയും വെളിച്ചത്തില്‍ ഇന്ത്യ രണ്ടോ മൂന്ന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ സ്റ്റേജ്-3ല്‍ പ്രവേശിച്ചതായി കരുതാമെന്ന് അദ്ദേഹം പറയുന്നു. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലയ്ക്ക് ഇതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ വൈകിയതായി ബ്രിട്ടണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഘട്ടത്തില്‍, തിരിച്ചറിയപ്പെടാത്ത 1500 കൊറോണ കേസുകള്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിഗമനം. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം ഇതിന് സമാനമാണ്. ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോള്‍ ഇവിടെ തിരിച്ചറിയപ്പെടാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.
അമേരിക്കന്‍ ജനതയുടെ 20-60 ശതമാനത്തെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ വളരെ മോശമായിരിക്കും. ഇന്ത്യയിലെ 70-80 കോടി ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആശ്വാസകരമായ കാര്യം, ഇതില്‍ ബഹുഭൂരിപക്ഷത്തിനും ചെറിയ രീതിയില്‍ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നതാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗുരതര രോഗത്തിന് അടിപ്പെടുകയുള്ളൂ. അതില്‍ത്തന്നെ ചെറിയൊരു ശതമാനം മരണങ്ങളേ ഉണ്ടാകൂ എന്നും രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു.
രോഗപരിശോധനയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടത്. പ്രതിദിനം പതിനായിരം സാമ്പികളുകള്‍ പരിശോധിക്കാനുള്ള സൗകര്യം വേണം. എന്നാല്‍ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 11,500 മാത്രമാണ്. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ തീവ്രപരിചരണ സംവിധാനം വളരെയേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. ഐസിയു ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍ എന്നിവ അടിയന്തിരമായി ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 63 പേര്‍. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതുവരെ കൊറോണ ബാധിച്ച് നാല് പേരാണ് മരിച്ചത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്.
അതേസമയം, കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് പൂര്‍ണമായും സഹകരിക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ജനത കര്‍ഫ്യൂ പൂര്‍ണമായും നടപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി കഴിഞ്ഞു. പൊതുഗതാഗതവും വ്യാപാരമേഖലയും പൂര്‍ണമായും നിശ്ചലമാകും. ആവശ്യമായ ദീര്‍ഘദൂര ട്രെയിനുകള്‍ മാത്രമാവും സര്‍വീസ് നടത്തുക. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും മാത്രമാവും തുറന്നിരിക്കുക. വൈറസ് വ്യാപനം തടയുന്നത് വരെ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ നടപ്പിലാക്കണമെന്നും സംസ്ഥാന സര്‍്ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























