കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കുന്നു... കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറോണ പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും നിയന്ത്രണങ്ങളും രാജ്യം ശക്തമാക്കുകയാണ് . ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെയുള്ള സമയം അതി നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി

കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കുന്നു... കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറോണ പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും നിയന്ത്രണങ്ങളും രാജ്യം ശക്തമാക്കുകയാണ് . ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെയുള്ള സമയം അതി നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി
ജനങ്ങൾ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ആവശ്യപ്പെട്ടു
കേന്ദ്രവും സംസ്ഥാനങ്ങളും ഈ അവസരത്തിൽ ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ പരിഭ്രാന്തി അകറ്റുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനായാണ് ഉണ്ടായത്. ഇതുവരെ 275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വൈറസ് വ്യാപനം പാരമ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണോ ഇതെന്ന് സംശിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നു.
രാജ്യത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് വ്യാപനം സ്‍ഫോടനാത്മകമാകാനുള്ള എല്ലാ സാധ്യതയും രാജ്യത്തുണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കുമെന്നോ ഇല്ലെന്നോ ഉറപ്പു പറയാനാകില്ലെന്നുമാണ് ഐസിഎംആര്‍ പറയുന്നത്.
ചണ്ഡിഗഢിൽ പുതുതായി നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചകക്കാരനുമാണ്.
വിദേശയാത്ര നടത്തിയവരോ അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് ഇതുവരെ രോഗബാധിതരായത്. അതുകൊണ്ടാണ് വിദേശത്ത് നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങാതെ സമ്പര്‍ക്കം ഇല്ലാതെ തുടര്‍ന്നാല്‍ വൈറസ് വ്യാപനം തടയാനാകുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്.
എന്നാല്‍ സമൂഹ വ്യാപനം തുടങ്ങിയാല്‍ നിയന്ത്രണം ദുഷ്‍കരമാകും. വിദേശയാത്ര നടത്താത്തവര്‍ക്കും അവരുമായി സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം പിടിപെടാന്‍ തുടങ്ങിയാല്‍ പിന്നെ ആര്‍ക്കൊക്കെ പകരുമെന്ന് പ്രവചിക്കാനാകില്ല. അതിനാൽ ഈ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ശ്രദ്ധിക്കണം
മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിൽ പ്രവർത്തികമല്ല. എങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം നിരീക്ഷണത്തിനു തയ്യാറാകണം . . നിലവില്‍ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലെല്ലാം തുടക്കത്തില്‍ സംഭവിച്ച ചെറിയ പാളിച്ചകളാണ് കാര്യങ്ങള്‍ പിടിവിട്ട നിലയിലേക്ക് എത്തിച്ചത്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയ്‍ക്കും തുടക്കത്തില്‍ പിഴവ് സംഭവിച്ചു. രോഗം പടരാന്‍ തുടങ്ങി ആഴ്‍ചകള്‍ക്ക് ശേഷമാണ് വിദേശയാത്രയ്ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
നിരന്തരം പരീക്ഷണം നടത്തുന്നതിലൂടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനാകും. ഇത്തരത്തില്‍ തുടര്‍ച്ചയായ പരിശോനകളിലൂടെ വിജയിച്ചതിന് ഉദാഹരണമാണ് ദക്ഷിണ കൊറിയ. ചൈനയില്‍ രോഗം പടരാന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം ദക്ഷിണ കൊറിയയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പരിശോധന വ്യാപമാക്കി. ഇതോടെ പെട്ടെന്ന് തന്നെ രോഗം സ്ഥിരീകരിക്കാനായി. അതിനാല്‍ രോഗം സ്ഥിരീകരിച്ച യുവാക്കള്‍ ഭൂരിഭാഗവും സുഖപ്പെട്ടു.ഈ മാതൃകയാണ് ഇന്ത്യയും പിന്തുടരേണ്ടത്
https://www.facebook.com/Malayalivartha
























