24 മണിക്കൂറിനിടെ 98 പുതിയ കേസുകള്‍; വൈറസ് ബാധിതരുടെ എണ്ണം മുന്നൂറിലേക്ക്; രാജ്യം കനത്ത ജാഗ്രതയിലേക്ക്

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ഈ വിവരം പുറത്ത് വിട്ടു. 98 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 36 മണിക്കൂറിനിടെ 100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച 50 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ഇരട്ടിയായി മാറിയെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. രാജ്യത്തെ കൊറോണ വൈറസ് ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്.
രാജ്യത്ത് 111 ലബോറട്ടറികള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യക്കാരും വിദേശികളുമടക്കം 1600 പേരാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ ഇപ്പോൾ കഴിയുന്നത്. റോമില്‍ നിന്നും 262 പേര്‍ ഇന്നെത്തുകയാണ് . ഇവരില്‍ അധികവും വിദ്യാര്‍ഥികളാണ്. അവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യും.
https://www.facebook.com/Malayalivartha
























