ജനതാ കര്‍ഫ്യു ഒരാഴ്ച്ചയാക്കണം... കൊറോണ വൈറസിന്റെ വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് മാറിയിരിക്കാമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍ അര്‍വിന്ദ് കുമാര്‍: ഇത് കൊറോണയുടെ മൂന്നാം ഘട്ടമെന്ന് ഡോക്ടര്‍

പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ജനതാ കര്‍ഫ്യു' ഒരാഴ്ചക്കാലത്തേക്ക് നീട്ടണമെന്ന് ഡോക്ടര്‍ അര്‍വിന്ദ് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് മാറിയിരിക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ ഗംഗ റാം ഹോസ്പിറ്റലിന്റെ ചെസ്റ്റ് സര്‍ജറി വിഭാഗം ചെയര്‍മാന്‍ കൂടിയായ അര്‍വിന്ദ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യം ഇതിനോടകം തന്നെ കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് ബാധ അതിന്റെ രണ്ടാം ഘട്ടത്തിലാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനെ മറികടന്നുകൊണ്ടാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കാണുന്നത് 'ടിപ്പ് ഒഫ് ദി ഐസ്‌ബെര്‍ഗ്' മാത്രമാണെന്ന് താന്‍ മുന്‍പേതന്നെ സംശയിച്ചിരുന്നുവെന്നും രാജ്യത്തെ സ്ഥിതിവിശേഷം അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതലായിരിക്കാം രോഗികളുടെ എണ്ണം. ഏത് സമയത്തും ഇതൊരു പൊട്ടിത്തെറിക്ക് വഴിമാറാം. അദ്ദേഹം പറയുന്നു.
കൊറോണ രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ വ്യക്തികളില്‍ മാത്രമായിരിക്കും രോഗം കാണപ്പെടുക. ഈ ഘട്ടത്തില്‍ രോഗം പടരുന്നത് ഏകദേശം കൃത്യമായി മനസിലാക്കാനും സാധിക്കും. എന്നാല്‍ മൂന്നാം ഘട്ടം എത്തി സമൂഹത്തിലേക്ക് രോഗം പടര്‍ന്നാല്‍ ആര്‍ക്കെല്ലാം രോഗം വരുമെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. രോഗബാധിതരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടിവരുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കൊറോണ രോഗബാധ ഒരു സ്‌ഫോടനമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രാജ്യത്ത് നടക്കുന്ന രോഗപരിശോധനകളുടെ എണ്ണം വളരെ കുറവാണ്. രോഗം പടര്‍ന്നുപിടിച്ച ഇറ്റലിയെ സംബന്ധിച്ച് ഇന്ത്യയ്ക്ക് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് കടുത്ത നടപടികളാണ് ആവശ്യമെന്നും ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കണമെന്നും കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍ അര്‍വിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























