നിങ്ങള്‍ ചെറുതാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ?നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം'; ഹാന്‍ഡ് വാഷിംഗ് വീഡിയോയുമായി പ്രിയങ്കാഗാന്ധി

കോവിഡിനെതിരെ രാജ്യം മുഴുവൻ ഒറ്റകെട്ടായി പൊരുതുകയാണ്. നിരവധിപ്രമുഖരാണ് കോവിഡിനെതിരെ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന സന്ദേശവുമായി നമുക്ക് മുന്നിലേക്ക്എത്തുന്നത്.ഇപ്പോഴിതാ രാജ്യത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19നെ തടായാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നു..
ഇടയ്ക്കിടെ കൈകഴുകിക്കൊണ്ടിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രിയങ്കാ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകുന്ന തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്കാ കൊവിഡ് 19നെ ചെറുത്ത് നില്‍ക്കാന്‍ സ്വീകരിക്കേണ്ട ആവശ്യകതെയെക്കുറിച്ച് പറയുന്നത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആളുകളെ പിന്തുടരാന്‍ നിര്‍ദ്ദേശിച്ചപ്രകാരമുള്ള കൈകഴുകല്‍ രീതിയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.
”വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ പരിഭ്രാന്തരാവരുത്. നമ്മളെല്ലാവരും ഈ അവസ്ഥയിലാണ്, നമ്മള്‍ കൊറോണ വൈറസിനെതിരെ പോരാടും” അവര്‍ പറഞ്ഞു.
” നിങ്ങള്‍ ചെറുതാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? ഇത് നിങ്ങളെ കൊറോണ വൈറസിനെതിരെ പോരാടാനും വിജയികളാകാനും ഈ ഘട്ടങ്ങള്‍ നിങ്ങളെ സഹായിക്കും” അവര്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകളോ വൈറസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളോ വിശ്വസിക്കരുതെന്നും അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം, കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെതോല്‍പ്പിക്കാമെന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുകയെന്നത് നമ്മുടെ ദൗത്യമാക്കി മാറ്റാം” പ്രിയങ്കാ പറഞ്ഞു.
കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപ്പിച്ചിട്ടുണ്ട്. രാവിലെ 7 മണിമുതല്‍ രാത്രി 9 മണിവരെയാണ് കര്‍ഫ്യൂ. രാജ്യമാകെ നാലായിരത്തോളം ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
അതിനിടെ കോവിഡിനെ ചെറുക്കാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കി രാജ്യമിന്ന് ജനതാ കർഫ്യൂവിലാണ് . രാവിലെ 7 ആരംഭിച്ച കർഫ്യൂ രാത്രി 9 വരെ ഇന്ത്യയൊട്ടാകെ സ്തംഭിപ്പിക്കും. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 315 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. മൂന്ന് വിദേശികളടക്കം 63 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ഏഴ് വിദേശികളടക്കം 52 പേര്‍ക്കാണ് കേരളത്തില്‍ രോഗ ബാധ സ്ഥിരികരിച്ചിട്ടുള്ളത്.
സ്ഥിതിഗതികള്‍ ആശങ്കജനകമാം വിധം വര്‍ധിക്കുകയാണെന്നാണ് സുചന. വിദേശ യാത്ര ബന്ധമില്ലാത്ത രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. പൂനെയിലും ബംഗാളിലുമാണ് വിദേശയാത്ര ഒന്നും നടത്താത്ത രണ്ട് പേര്‍ക്ക് രോഗ ബാധ ഉള്ളതായി കണ്ടെത്തിയത്. ഇത് വലിയ ആശങ്കയാണുണ്ടാക്കിയി്ട്ടുള്ളത്. പ്രാദേശിക വ്യാപനത്തിലൂടെ വൈറസ് ബാധ ഉണ്ടാിയിരിക്കുന്നുവെന്ന ആശങ്കയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 41 കാരിയായ യുവതിക്കും പശ്ചിമ ബംഗാളിലെ 58 വയസ്സുള്ള ആള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചതിരിക്കുന്നത്. ഇവര്‍ രണ്ടുപേരും വിദേശ യാത്ര നടത്തുകയോ വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തി്ട്ടില്ലെന്നതാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശികമായി രോഗം പടരുന്ന ആശങ്കജനകമായ ഘട്ടത്തിലേക്ക് മാറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അറിയിച്ചു. പൂനെയിലെ രോഗിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അവർ സമീപകാലത്ത് സന്ദർശനം നടത്തിയ സ്ഥലങ്ങളും പങ്കെടുത്ത പരിപാടികളെക്കുറിച്ചുമുള്ള വിശദാംശങ്ങളും ശേഖരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























