കോവിഡ് 19 രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചു! സംസ്ഥാനം കനത്ത ജാഗ്രതയില്‍; പ്രതിരോധം തീര്‍ത്ത് ജനതാ കര്‍ഫ്യൂ.. നാം ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകും... വീടുകള്‍ക്കുള്ളില്‍ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂവെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. കോവിഡ് 19 രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചു. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുവരെ വീടുകളില്‍ത്തന്നെ തങ്ങണമെന്നാണ് നിര്‍ദേശം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോള്‍ പമ്ബുകള്‍ തുറക്കില്ല. മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍, കടകള്‍ തുടങ്ങിയവ ഉണ്ടാകില്ല.
മാഹിയിലും പെട്രോൾ പമ്പുകൾ പ്രവര്‍ത്തിക്കില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഒന്നിലധികം ദിവസം യാത്രയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് തീവണ്ടികള്‍ ഓടും. കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച രാത്രി ഒമ്ബതിനുശേഷമേ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കൂ. തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ 31 വരെ പ്രവേശനമില്ല.
സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലെ ഭരണി മഹോത്സവത്തിന് തിരക്കൊഴിവാക്കാന്‍ 22 മുതല്‍ 29 വരെ താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതിയില്‍ അടിയന്തരപ്രാധാന്യമുള്ള ഹര്‍ജികളേ പരിഗണിക്കൂ. അല്ലാത്തവ വേനലവധിക്കുശേഷം. സംസ്ഥാന ലോട്ടറി വില്‍പ്പന 31 വരെയില്ല. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ആയിരം രൂപവീതം നല്‍കും. മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അര്‍പ്പിച്ചവര്‍ക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം.
ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹികപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, റെയില്‍വേവിമാന ജോലിക്കാര്‍, പൊലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്സ്വാര്‍ഥ സേവനങ്ങള്‍ക്ക് ആദരംനല്‍കാന്‍ വീട്ടിനുള്ളിലോ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങള്‍കൊട്ടിയോ ആണ് നന്ദി പറയേണ്ടത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴുമണിമുതല്‍ രാത്രി ഒമ്ബതുവരെയാണ് ജനത കര്‍ഫ്യൂ.
ജനത കര്‍ഫ്യൂവിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതകര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും ജനത കര്‍ഫ്യൂവിന്റെ ഭാഗമാകാമെന്നും ഇത് കൊറോണ വൈറസിന് എതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
നാം ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകുമെന്നും വീടുകള്‍ക്കുള്ളില്‍ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊറോണ ബാധിച്ചുള്ള മരണം 11000 കടന്നു.
https://www.facebook.com/Malayalivartha
























