മുംബൈയിൽ 63കാരൻ കൊറോണ ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ മരണം 5; 324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് 19 മരണം വിതക്കാൻ തുടങ്ങി..മുംബയിൽ രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാൽക്കെഷ്‌വാർ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 41 പേർ വിദേശികളാണ്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























