മാസ്‌കുകള്‍ക്ക് ക്ഷാമം... മുംബൈയില്‍ പൂഴ്ത്തിവെച്ച 15 കോടി രൂപയുടെ മാസ്‌ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു

കോവിഡ് 19 രൂക്ഷമായിരിക്കെ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നതിനിടെ മുംബൈയില്‍ 15 കോടിയോളം രൂപ വിലമതിക്കുന്ന മാസ്‌ക്കുകളുടെ വലിയ ശേഖരം മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. വിപണിയില്‍ മാസ്‌ക് ലഭ്യത കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവെച്ച 25.22 ലക്ഷം യൂണിറ്റ് മാസ്‌ക്കുകളാണ് കണ്ടെടുത്തത്. 3.25 ലക്ഷം യുണിറ്റ് മാസ്‌ക്കുകള്‍ മുംബൈ വിമാനത്തവളത്തിന് പുറത്തുള്ള എയര്‍ കാര്‍ഗോയ്ക്ക് സമീപത്തുനിന്നും 22 ലക്ഷത്തോളം മാസ്‌ക്കുകള്‍ ബിവാന്‍ഡിയിലുള്ള ഒരു ഗോഡൗണില്‍നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലാജി മുത്തുപാണ്ടി നാടാര്‍, ഷാരൂഖ് അഖില്‍ ഷെയ്ക്ക്, മിഹിര്‍ ദര്‍ശന്‍ പട്ടേല്‍, ഗുലാം മുര്‍തുസ മുന്‍ഷിര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
വിപണിയില്‍ രണ്ട് രൂപ വില വരുന്ന മാസ്‌ക് 20 രൂപയ്ക്കും 100 രൂപയ്ക്ക് ലഭിക്കുന്ന എന്‍95 മാസ്‌ക് 300 രൂപയ്ക്കുമാണ് സംഘം വിറ്റഴിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ഇവ കയറ്റുമതി ചെയ്യാനും സംഘം ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























