രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണ്; രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകും

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്കഡൗണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചത. കോവിഡിന്റെ വ്യാപനം തടയാനായി എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ ഓരോ പൗരന്റേയും രക്ഷയ്ക്ക് വേണ്ടിയാണ് കടുത്ത നടപടിയെടുക്കുന്നത്. രോഗം വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോഡി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിത രാജ്യങ്ങള്‍ പോലും തകര്‍ന്നു വീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും മോദി പറഞ്ഞു. ജനതാ കര്‍ഫ്യുവില്‍ ജനം ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് മോഡി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























