കോവിഡ്-19 വൈറസിനെ നേരിടാന്‍ രാജ്യമൊട്ടാകെ സന്നദ്ധമായിരിക്കെ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

കോവിഡ്-19 വൈറസിനെ നേരിടാന്‍ രാജ്യമൊട്ടാകെ സന്നദ്ധമായിരിക്കെ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കെര്‍ണി, കസ്ബ, ദേഗ്വാര്‍ മേഖലകളിലെ നിയന്ത്രണരേഖയിലാണ് തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ഹിരണാഗര്‍ സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























