കൈ കൂപ്പിക്കൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ആരും വീടിന് പുറത്തിറങ്ങരുത്. വീടിന് മുന്നിൽ ഒരു ലക്ഷ്മണരേഖ വരയ്ക്കൂ. അവിടെ മാത്രം നിൽക്കൂ..കൈകൂപ്പിപ്രധാനമന്ത്രി; എന്നിട്ടും ചെവികൊടുക്കാതെ ചിലർ..

മഹാമാരിയെ നിയന്ത്രിക്കാൻ ലോകം മുഴുവൻ പരാജയപ്പെടുമ്പോഴും പ്രതിരോധം തീർക്കുകയാണ് നമ്മുടെ രാജ്യം .എങ്കിലും ആ മുന്കരുതലുകളെയും കാറ്റിൽ പറത്തി നിസ്സംഗത കാണിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട് എന്നത് വേദനാജനകമാണ്. ചെറിയ ഒരു അശ്രദ്ധ മതി നമ്മുടെ രാജ്യം തന്നെ ഇല്ലാതാവാൻ..
ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമൊക്കെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടും ചെവികൊള്ളാതെ ഇപ്പോഴും ഇതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിൽ നടക്കുന്ന ചിലർ ഉണ്ട് എന്നത് അപകടകരമാണ് .ഒടുവിൽ ഇതാ നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് തന്റെ ജനതയോട് കൈകൂപ്പി അപേക്ഷിക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുന്നു സാഹചര്യങ്ങൾ.. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ജനതയോട് നടത്തിയ പ്രസംഗത്തിൽ പലതവണയാണ് ജനങ്ങളോട് വീട്ടിനകത്തിരിക്കാൻ കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചത്..
ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് നമ്മൾ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്.കൈ കൂപ്പിക്കൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ആരും വീടിന് പുറത്തിറങ്ങരുത്. വീടിന് മുന്നിൽ ഒരു ലക്ഷ്മണരേഖ വരയ്ക്കൂ. അവിടെ മാത്രം നിൽക്കൂ. ഈ കാലത്തെയും നമ്മൾ അതിജീവിക്കും. വലിയ കാലയളവിലേക്കാണ് ലോക്ക് ഡൌൺ. ഇത് സർക്കാരിന് അറിയാം. പക്ഷേ സർക്കാർ ഒപ്പമുണ്ട്. നിങ്ങൾ നിങ്ങളുടെ ആരോഗ്യം പാലിക്കൂ. എല്ലാവർക്കും നന്ദി. എന്നായിരുന്നു അദ്ദേഹം വികാരനിര്ഭരനായി പറഞ്ഞത്..ആ വാക്കുകളെ നമ്മൾ മാനിക്കേണ്ടതുണ്ട്..എന്നിട്ടും ഇന്ന് രാവിലെയും നാം കാണുന്ന കാഴ്ചകളാണ് വേദനിപ്പിക്കുന്നത്.പോലീസുകാർക്ക് കൂടുതൽ കാർക്കശ്യം പ്രയോഗിക്കേണ്ടി വരുന്നു കൂട്ടംകൂടി ജനങ്ങൾ നില്കാതിരിക്കാൻ..ഒരു വിനോദയാത്രയ്ക്ക് പോകുന്ന ലാഘവത്തോടെയാണ് പലരും കർഫ്യൂ എന്താണെന്നു കാണാനും മറ്റുമായി പുറത്തേക്കു ഇറങ്ങുന്നത്. കൂട്ടംകൂടി നില്കുന്നത്.ഭരണാധികാരികളുടെ വാക്കുകൾക്ക് പുല്ലുവില കല്പിക്കുന്നത് ... നാം എന്നാണ് പാഠം പഠിക്കുക..ഇനി എന്ത് അനുഭവങ്ങളാണ് നമുക്കു മുന്നിൽ വേണ്ടത്.. തന്റെ കണ്മുന്നിൽ നിസ്സഹരായ ഒരു ജനത പിടഞ്ഞുവീണു നിശ്ചലാകുന്നത് നിസ്സഹായനായി നോക്കി നില്കേണ്ടിവന്ന ഇറ്റാലിയൻ പ്രസിഡന്റ് കരഞ്ഞുകൊണ്ട് ലോകത്തോട് സഹായം അഭ്യർത്ഥിക്കുന്ന കാഴ്ചയ്ക്കു നാം സാക്ഷ്യം വഹിച്ചതാണ്. നമ്മുടെ രാജ്യത്ത് ,നമ്മുടെ ജനതയ്ക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനാണ് വീടിനകതിരിക്കാൻ ഈ രാജ്യത്തിൻെറ പ്രധാനമന്ത്രി കൈകൂപ്പിക്കൊണ്ട് നമ്മളോട് അഭ്യര്ഥിക്കുന്നത് ..ഒരു ഭരണാധികാരിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ സാധിക്കുക..അവരും മനുഷ്യരാണ്..മാന്ത്രിക വിദ്യ കൈവശമുള്ള അതിമാനുഷികരല്ല അവർ.നമ്മുടെ ഭരണാധികാരികളുടെ വാക്കുകൾക്ക് വിലകല്പിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി.സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല..അതുകൊണ്ടുതന്നെ നാം ഓരോരുത്തരും ജാഗ്രത പാലിച്ചേ മതിയാകൂ..പ്രധാനമന്ത്രി ഇന്നലെ നമ്മളോട് പറഞ്ഞ ആ ലക്ഷ്മണരേഖ നാം മറി കടന്നാല്‍ വൈറസിനെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമായിരിക്കും..നമുക്ക് വേണ്ടി ,നമ്മുടെ പ്രിയപെട്ടവർക് വേണ്ടി..നമ്മുടെ നാടിനുവേണ്ടി..നമ്മൾ വീട്ടിനകത്തിരുന്നേ മതിയാകൂ..ഭയമല്ല..ജാഗ്രതയാണ് വേണ്ടത്..
https://www.facebook.com/Malayalivartha

























