കോവിഡ്-19 ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാനുള്ള കര്‍മ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേസ്... നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകള്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളാക്കാനൊരുങ്ങി റെയില്‍വേ

കോവിഡ്-19 ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാനുള്ള കര്‍മ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേസ്. കോറൊണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകള്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്കു മുന്‍പു സമാനമായ രീതിയില്‍ രോഗം വ്യാപിച്ചപ്പോള്‍ റെയില്‍വേ കോച്ചുകള്‍ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.
അതേസമയം, മധ്യ റെയില്‍വേ 2017ല്‍ നടപ്പാക്കിയ റെയില്‍ ആംബുലന്‍സ് സംവിധാനത്തിന്റെ മാതൃകയിലാണു ട്രെയിനുകളെ ആശുപത്രി വാര്‍ഡുകളാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ പൊതു ചികിത്സാ കേന്ദ്രങ്ങളുടെ കുറവു പരിഹരിക്കാന്‍ ഉതകുന്ന നടപടിയാണിത്. 4000 ദീര്‍ഘദൂര ട്രെയിനുകളിലെ കോച്ചുകള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാകും. ഐസലേഷനു സ്ഥലം ലഭ്യമല്ലാതാകുന്ന സാഹചര്യത്തിലും റെയില്‍വേ കോച്ചുകള്‍ ലഭ്യമാക്കിയേക്കും. ഇക്കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാരുടെ അഭിപ്രായം തേടിക്കഴിഞ്ഞു. 50 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കു സൗകര്യമുള്ള 4 കോച്ചുകളുള്ള ആംബുലന്‍സാണു 2017ല്‍ മുംബൈയിലെ റെയില്‍വേ വര്‍ക്ക് ഷോപ്പ് ഒരുക്കിയിരുന്നത്.
നിലിവല്‍, ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ശരാശരി 23-മുതല്‍ 30 വരെ കോച്ചുകളുള്ള 12,500ലേറെ ട്രെയിനുകള്‍ ഉണ്ട്. ചെറിയ മാറ്റം വരുത്തിയാല്‍ ഇവ ആശുപത്രികളാക്കാന്‍ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്റ്റോര്‍, ചുരുങ്ങിയത് 1,000 ബെഡ്, ഒരു ഐസിയു, പാന്‍ട്രി എന്നിവ സജ്ജമാക്കാമെന്നും നേരത്തെ തന്നെ ആശയം ഉയര്‍ന്നിരുന്നു. ഇപ്രകാരം, രാജ്യത്തെമ്പാടുമായി 7500-ലേറെ വരുന്ന വലുതും ചെറുതുമായ റെയില്‍വേ സ്റ്റേഷനുകള്‍വഴി ചികിത്സ വേണ്ടവര്‍ക്ക് പ്രവേശനം നല്‍കാം.
രാജ്യത്തെ ഒരുകോടി കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ശൃംഖല മുഴുവന്‍ ഈ സേവനം ലഭ്യമാക്കാം. രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് പെട്ടെന്ന് ഈ കോച്ചുകള്‍ എത്തിക്കാനാകുമെന്നതും നേട്ടമാണ്. ഓരോ റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയത് 1000 ബെഡുള്ള രണ്ട് ട്രെയിനുകള്‍ വിന്യസിച്ചാല്‍ ദിവസം 2,000 പേര്‍ക്ക് ചികിത്സ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
"
https://www.facebook.com/Malayalivartha

























