കൊറോണ ഭീതി മൂലം മരണഭയത്തിൽ റോം നിലവിൽക്കുമ്പോഴും പറന്നിറങ്ങി സ്വാതി; ആ ധീരതയുടെ മുഖം പറയുന്നത് മറ്റൊരു ഉയിർത്തെഴുന്നേൽപ്പ്

ഏവരെയും ഭീതിയിലാഴ്ത്തി കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 18,891 ആയി ഉയർന്നിരിക്കുകയാണ്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കോവിഡ് ബാധിതരുടെ ആകെ എണ്ണം നാലു ലക്ഷം കടന്നു കഴിഞ്ഞു. ആകെ 4,22,566 പേർക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കടന്ന് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 6,820 പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുകയാണ്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണമാണ് റിപ്പോർട്ട് ചെയ്തത് തന്നെ. അങ്ങനെ ലോകമെമ്പാടും ഭീതിപടർത്തുകയാണ് കൊറോണ വൈറസ്. ഇതിനാൽ തന്നെ കോവിഡ്–19 എന്ന മഹാമാരി ഇറ്റലിയിൽ നിന്നും ദിനംപ്രതി കവർന്നെടുക്കുന്നത് നൂറുകണക്കിനു ജീവനുകളാണ്.
അതോടൊപ്പം തന്നെ പഠനത്തിനും ജോലിക്കുമായി അന്യനാടുകളിലേക്ക് പോയവരാണ് രോഗത്തിന്റെ പിടിയിലടക്കപ്പെട്ട് ഇന്ത്യയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിയത്. ഇതിനിടയിൽ സ്വന്തം ജീവൻ പോലും പണയം വച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നവരും അനവധിയാണ്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടുകയാണ് ക്യാപ്റ്റൻ സ്വാതി റാവൽ എന്ന യുവതി. കൊറോണ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇറ്റലിയിൽ നിന്നും 263 പേരെ ഇന്ത്യയിലെത്തിക്കാനായി പറന്ന എയർ ഇന്ത്യ 777 വിമാനം നിയന്ത്രിച്ചത് സ്വാതിയായിരുന്നു. വിമാനവുമായി ഇന്ത്യയിലെത്തിയ സ്വാതിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും. ഇതിനോടകം തന്നെ വിമാനം ലാന്റ് ചെയ്തതിനു ശേഷമുള്ള സ്വാതിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ഇതിലൂടെ സ്വന്തം തൊഴിലിനോട് സ്വാതി കാണിച്ച അർപ്പണ മനോഭാവത്തെ പ്രശംസിക്കുന്നവരാണ് ഏവരും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സ്വാതിക്ക് അഭിനന്ദനങ്ങളുമായി എത്തി. ഇതാണ് യഥാർഥത്തിൽ ധീരത എന്നായിരുന്നു പലരുടെയും കമന്റുകൾ. 2010ൽ മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് വനിതാ ക്രൂവുമായി പറന്ന എയർ ഇന്ത്യ വിമാനത്തിലും സ്വാതിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ തന്നെയും പതിനഞ്ചു വർഷമായി സ്വാതി പൈലറ്റാണ്. യുദ്ധവിമാനത്തിലെ പൈലറ്റാകാനായിരുന്നു സ്വാതിയുടെ ആഗ്രഹമെങ്കിലും അന്ന് എയർഫോഴ്സിൽ വനിതാ പൈലറ്റുമാർ ഉണ്ടായിരുന്നില്ല. 10 വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് സ്വാതി എന്നതും ഏവരെയും അമ്പരപ്പിലാഴ്ത്തുന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലും പത്തിരട്ടിയാകാൻ സാധ്യത കല്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























