അയോധ്യയിലെ രാമവിഗ്രഹം മാറ്റി സ്ഥാപിച്ചു; മാറ്റിസ്ഥാപിക്കപ്പെട്ടത് 27 വർഷത്തിന് ശേഷം; ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത

27 വർഷത്തിന് ശേഷം അയോധ്യയിലെ രാം ലല്ല (രാമവിഗ്രഹം) വിഗ്രഹം മാറ്റി സ്ഥാപിച്ച് യുപി സർക്കാർ. ഇപ്പോൾ വിഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തിൽ നിന്നും ശ്രീരാമ ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച സ്ഥലത്തേക്ക് പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റി സ്ഥാപിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഗ്രഹം മാറ്റിസ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് ചടങ്ങ് നടന്നത്.1992 ഡിസംബർ 6 ന് ശേഷം ഇതാദ്യമായാണ് വിഗ്രഹം മാറ്റി സ്ഥാപിക്കുന്നത്. ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദില്ലി, വാരണാസി, അയോധ്യ എന്നിവിടങ്ങളിലെ പുരോഹിതർക്കൊപ്പമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുൾപ്പെടെ നാലുപേർ പല്ലക്കിൽ ചുമന്നായിരുന്നു വിഗ്രഹത്തെ താത്ക്കാലിക സ്ഥലത്ത് നിന്നും മീറ്ററുകൾ ദൂരമുള്ള ക്ഷേത്രത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ആദ്യപടി എന്ന നിലയിലാണ് രാമവിഗ്രഹം മാറ്റി സ്ഥാപിച്ചത്.1992 ന് ശേഷം ആദ്യമായാണ് രാം ലല്ല വിഗ്രഹം താത്കാലിക കൂടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് മാറ്റുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ദില്ലി, ഹരിദ്വാർ, മഥുര, വരണാസി, അയോധ്യ എന്നിവിടങ്ങളിലെ പുരോഹിതർ ചടങ്ങിൽ പങ്കെടുത്തു. വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച രാവിലെ മുതൽ രാമജന്മഭൂമിയിൽ ആരംഭിച്ച ചടങ്ങുകൾ ചൊവ്വാഴ്ച വരെ നീണ്ടു.
https://www.facebook.com/Malayalivartha

























