ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ മൂന്നാം കോവിഡ് പരിശോധനയും പോസിറ്റീവ്

രാഷ്ട്രീയ-ബിസിനസ് പ്രമുഖരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ മൂന്നാമത്തെ കോവിഡ് പരിശോധന ഫലവും പോസിറ്റീവ്. ഞായറാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും താരത്തിന്റെ ഫലം പോസിറ്റീവ് ആയിരുന്നു. ഇപ്പോള്‍ ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എസ്.ജി.പി.ജി.ഐ.എം.എസ്) ചികില്‍സയിലാണ് കനിക. രണ്ട് പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകും വരെ ഇവരുടെ ചികില്‍സ തുടരുമെന്ന് എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടര്‍ പ്രഫ. ആര്‍.കെ ധിമന്‍ പറഞ്ഞു.
കുറച്ചുനാളായി ലണ്ടനിലായിരുന്ന കണിക മാര്‍ച്ച് 15നാണ് നാട്ടിലെത്തിയത്. അധികൃതരെ വിവരം അറിയിക്കാതെ ഇവര്‍ പുറത്തിറങ്ങുകയും. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു.
കോവിഡ് പടര്‍ന്ന രാജ്യത്ത് നിന്നും വന്ന ശേഷം കനിക പാര്‍ട്ടി നടത്തിയത് ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുകയും ചെയ്തു.
കനികക്കൊപ്പം രണ്ടു ദിവസം താജില്‍ ഉണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. മുംബൈ കസ്തൂര്‍ബ ഹോസ്പിറ്റലില്‍ ചികില്‍സ തേടിയ ഓജസ് പരിശോധന റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























