റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും 1000 രൂപ; രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി ആശ്വാസനടപടികളുമായി ബിഹാര്‍ സര്‍ക്കാര്‍
ലോകം ഒന്നനടങ്കം കൊറോണ ആശങ്കയിലാണ്. വൈറസിനെ ലോകത്ത് നിന്നുതന്നെ ഉന്മൂലനം ചെയ്യാൻ പെടാപാടുപെടുകയാണ് ലോക രാഷ്ട്രങ്ങൾ. കൊറോണ വയറിനെ ഒരു പരുതിവരെ അകറ്റി നിർത്താനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി ആശ്വാസനടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബിഹാര്‍ സര്‍ക്കാര്‍.
റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും 1000 രൂപ വീതം താല്‍ക്കാലിക ധനസഹായമായി നല്‍കാന്‍ തീരുമാനിച്ചതായി ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. നേരത്തെ സംസ്ഥാന വ്യാപന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും, അടുത്ത മൂന്ന് മാസത്തേക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം തന്നെ നല്‍കും തുടങ്ങിയ പ്രഖ്യാപങ്ങളും മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയിരുന്നു.
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ിന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 12 ലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ ആദ്യ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. രാജാജി ഹോസ്പിറ്റലിൽ വച്ചാണ് കൊവിഡ് 19 പോസിറ്റീവ് രോഗ ബാധിതൻ മരണമടയുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























