21 ദിവസം വീട്ടിലിരുന്നാല്‍ ബോറടിക്കുമോ? ഈ 21 ദിവസം കൊണ്ട് നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ പറ്റും; ഒരാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അശ്രദ്ധകാണിച്ചാല്‍ അതില്‍ പെടുന്നത് നമ്മള്‍ മാത്രമല്ല നമ്മുടെ കുടുംബം മുഴുവനുമാണ് എന്നോര്‍ക്കണം

രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ച 21 ദിവസം ജനങ്ങള്‍ വീട്ടില്‍ തന്നെ ആയിരിക്കുമ്പോള്‍ ബോറടിക്കുമെന്ന് പറയുന്നവര്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കേന്ദ്രം നിര്‍ദേശിക്കുന്നു. ഒരു പുതിയ ശീലം ഉണ്ടാക്കാന്‍ 21 ദിവസം മതി എന്നാണ് ഡോ. മാക്‌സ്വെല്‍ മാള്‍ട്ട്‌സ് അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലര്‍ ബുക്ക് ആയ സൈക്കോ സൈബര്‍നെറ്റിക്‌സില്‍ പറയുന്നത്. അതിനാല്‍ അടുത്ത 21 ദിവസം നല്ല പുതിയ ശീലങ്ങള്‍ പഠിക്കാനായി വിനിയോഗിക്കാം. ഉദാഹരണത്തിന് അതിരാവിലെ എഴുന്നേല്‍ക്കുക, പുതിയ ഡയറ്റ് ആരംഭിക്കുക, ധ്യാനിക്കുക തുടങ്ങിയവ. നല്ല ശീലങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതില്ല, മോശം ശീലങ്ങളെ ഇല്ലാതാക്കാനും ഈ 21 ദിവസത്തെ ഉപയോഗിക്കാം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു. എന്നും രാവിലെ തിരക്കിട്ട് വീട്ടിലെ ജോലികള്‍ തീര്‍ത്ത് കഴിച്ചും കഴിക്കാതെയും ഒക്കെ ജോലിക്കുപോകുന്നവര്‍ക്ക് ഇത് ഒരു ആശ്വാസമായി കരുതിക്കൂടെ. ജോലി തിരക്കുകള്‍ ഒഴിഞ്ഞ് വീട്ടില്‍ കുഞ്ഞുമക്കളോടൊപ്പം കളിച്ചും തമാശകള്‍ പറഞ്ഞും അല്പം സമയം ചിലവഴിച്ചുകൂടെ. വീടും പരിസരവും ഒന്നു നടന്നു നോക്കി വാരിവലിച്ച് ഇട്ടിരിക്കുന്ന സാധനങ്ങള്‍ ഒന്ന് ഒതിക്കിവച്ചുകൂടെ. ഈ 21 ദിവസം കൊണ്ട് നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ വീട് ഒരു സ്വര്‍ഗ്ഗമാക്കി മാറ്റാം. എന്തിന് പുറത്തിറങ്ങി അപകടം ക്ഷണിച്ചു വരുത്തണം. നമ്മളില്‍ ഒരാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അശ്രദ്ധകാണിച്ചാല്‍ അതില്‍ പെടുന്നത് നമ്മള്‍ മാത്രമല്ല നമ്മുടെ കുടുംബം മുഴുവനുമാണ് എന്നതോര്‍ക്കണം. എന്തിന് നമ്മള്‍ റിസ്‌ക്ക് എടുക്കണം, നമ്മളോട് വീട്ടില്‍ ഇരിക്കാനല്ലേ സര്‍ക്കാര്‍ നമ്മളോട് പറയുന്നത്. അത് നമുക്ക് അനുസരിക്കാം, നല്ലൊരു നാളേയ്ക്കായ് നമുക്ക് ഒരുങ്ങാം.
https://www.facebook.com/Malayalivartha

























