കോവിഡ് 19; പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ ക്ഷേത്രത്തിലെ പൂജയിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിനാളുകൾ

കോവിഡ് 19 നെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അയോധ്യയിലെ ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ചടങ്ങില്‍ യോഗിയടക്കം നൂറുകണക്കിനാളുകള്‍ ആണ് പങ്കെടുത്തത് . അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ചെറിയ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം താല്‍ക്കാലികമായി നിര്‍മിച്ച മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗി ആദിത്യനാഥ് സംബന്ധിച്ചത്.
യോഗി ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രങ്ങള്‍ യോഗി തന്നെ സ്വന്തം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നേരത്തെ ഈ ചടങ്ങ് മാറ്റിവെക്കുമെന്നായിരുന്നു അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ വിഗ്രഹം ഇവിടെയാണ് സൂക്ഷിക്കുക. ചടങ്ങിനായി ചൊവ്വാഴ്ച അര്‍ധരാത്രി തന്നെ യോഗി സ്ഥലത്തു എത്തിയിരുന്നു . നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തില്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിനും തുടക്കം കുറിക്കുമെന്ന് യോഗി ട്വീറ്റില്‍ വെളിപ്പെടുത്തി. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ചേരുന്ന യോഗത്തിലായിരിക്കും ക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന ഔദ്യോഗിക തീരുമാനം പുറത്തുവിടുന്നത് .എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യോഗം നടക്കുമോ എന്ന് തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha
























