കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഒരു മരണം... മതപ്രബോധകനായിരുന്ന 65 വയസ്സുകാരനാണ് മരിച്ചത്, ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്. മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു.
ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 14 ആയി. രോഗബാധിതരുടെ എണ്ണം 608 ആകുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























