1.7 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍ലാ സീതാരാമന്‍

കൊറോണ മഹാമാരിയുടെ പച്ഛാത്തലത്തിൽ രാജ്യം ഒന്നടങ്കം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍ലാ സീതാരാമന്‍. പാക്കേജ് പ്രകാരം 8.7 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കും. തുക അവരുടെ ബാങ്ക് അക്കൗണ്ടിലെത്തും. കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക.
തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 182-ല്‍ നിന്ന് 202 രൂപയാക്കി. ഇതിലൂടെ ഒരു തൊഴിലാളിക്ക് രണ്ടായിരം രൂപയുടെ വര്‍ദ്ധനവ് ലഭിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പാവപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ രണ്ട് ഘട്ടങ്ങളിലായി നല്‍കും. മൂന്നു മാസത്തിനുള്ളില്‍ നേരിട്ടാകും ഇത് നല്‍കുക.
ജന്‍ധന്‍ വുമണ്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ വീതം അടുത്ത മൂന്ന് മാസം നല്‍കും. 20 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഉജ്ജ്വല്‍ പദ്ധതിയിലുള്ള 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യമായി പാചകവാതക സിലിണ്ടര്‍ നല്‍കും.
സ്വാശ്രയ വനിതാ സംഘങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പ 10 ലക്ഷത്തില്‍ നിന്ന 20 ലക്ഷമാക്കി ഉയര്‍ത്തി.
അടുത്ത മൂന്നുമാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. അഞ്ച് കിലോ അരിയും ഗോതമ്ബും സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നതിന് പുറമേയാണിത്. ഇതിനൊപ്പം ഒരു കിലോ പരിപ്പും മൂന്നുമാസത്തേക്ക് സൗജന്യമായി ലഭിക്കും.
ഭക്ഷ്യധാന്യങ്ങള്‍ രണ്ടുഘട്ടമായി വാങ്ങാം. രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
https://www.facebook.com/Malayalivartha