ഇന്ത്യയിലെ ബാങ്കുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി സൂചന; അഞ്ച് കിലോ മീറ്ററിനുളളില്‍ ഒരു ബാങ്ക് മാത്രം തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസ് വ്യാപനതെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക് ടൗൺ ആണ്. എന്നാൽ പോലും അത്യാവശ്യ സേവനങ്ങൾ ഇപ്പോളും പ്രവർത്തനാം തുടരുകയാണ്. ബാങ്കിങ് സേവനങ്ങൾ സമയ ക്രമീകരണത്തിനനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ബാങ്കുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായാണ് സൂചന. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇന്ത്യ ടുഡെ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
അഞ്ച് കിലോ മീറ്ററിനുളളില്‍ ഒരു ബാങ്ക് മാത്രം തുറന്നിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്ക് ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് ഓണ്‍ലെെന്‍ രംഗത്തും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തും അറിവുകുറവാണ്. ഈ കാരണത്താല്‍ കൂടുതല്‍ ബാങ്കുകള്‍ തുറന്നിരിക്കുക ഗ്രാമ പ്രദേശങ്ങളിലായിരിക്കും.എന്നാല്‍ ബാങ്കുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അധികൃതര്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. ഇന്ത്യ ടുഡെ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് അടച്ചിടുന്ന കാര്യം ജനങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം വൈറസ് വ്യാപനം നേരിടാന്‍ പാവപ്പെട്ടവര്‍ക്ക് ബങ്കുകള്‍ വഴി നേരിട്ട് ധനസഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ജീവനക്കാരാണ് ബാങ്കിങ് മേഖലയിൽ ജോലിനോക്കുന്നത്.
രാജ്യമാകെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിരുന്നു. അവശ്യ സർവീസായി പരിഗണിച്ചായിരുന്നു ഈ തീരുമാനം. ഗ്രാമ മേഖലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ തുറക്കാനും ജീവനക്കാർക്ക് പരമാവധി അവധി നൽകാനുമാണ് നീക്കം. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനും മാത്രമേ സാധിക്കൂ. പണം പിൻവലിക്കുന്നതിന് ബാങ്കുകളിൽ ഉണ്ടാവാനിടയുള്ള തിരക്കിനെ കുറിച്ചാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. പാവപ്പെട്ടവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ പണം നേരിട്ട് നിക്ഷേപിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ കൂടിയാലോചന.
https://www.facebook.com/Malayalivartha
























