ഭക്ഷണം കഴിക്കാതെ രണ്ടു ദിവസം നടന്നു.... അവസാനം കര്‍ഫ്യൂവില്‍ കുടുങ്ങിയ യുവാവിന് പോലീസ് സഹായമായി

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലെത്താന്‍ 135 കിലോമീറ്റര്‍ നടന്ന് ഇരുപത്തിയാറുകാരനായ യുവാവ്. പൂനയിലാണ് ഷെല്‍ക്ക ജോലി ചെയ്യുന്ന മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലക്കാരനായ ഇരുപത്തിയാറുകാരനായ നരേന്ദ്ര ഷെല്‍ക്കയാണ് നാഗ്പുരില്‍നിന്ന് വീട്ടിലേക്കു നടന്നത്. തിങ്കളാഴ്ച രാത്രിയില്‍ പൂനയില്‍നിന്നും നാഗ്പുരിലേക്കുള്ള അവസാന ട്രെയിന്‍ പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഇതിനിടെ സര്‍ക്കാര്‍ എല്ലാത്തരം യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ഷെല്‍ക്ക നാഗ്പുരില്‍ കുടുങ്ങി. യാതോരു സഹായവും ലഭിക്കാതെ വന്നതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ഷെല്‍ക്ക ചൊവ്വാഴ്ച രാവിലെ മുതല്‍ നാഗ്പുര്‍നാഗ്ബിദ് റോഡില്‍ കാല്‍നട യാത്ര ആരംഭിച്ചു. ഭക്ഷണം കഴിക്കാതെ രണ്ടു ദിവസം യാത്ര ചെയ്ത അദ്ദേഹം വെള്ളം കുടിച്ചു മാത്രമാണ് നീങ്ങിയത്.നാഗ്പുരില്‍നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള സിന്ധേവാഹി തഹ്ലിസിലിലെ ശിവാജി സ്‌ക്വയറില്‍ ബുധനാഴ്ച രാത്രിയില്‍ പോലീസ് പട്രോളിംഗ് സംഘമാണ് ക്ഷീണിതനായ ഷെല്‍ക്കയെ കണ്ടെത്തിയത്.
കര്‍ഫ്യൂ ലംഘിച്ച വിവരം പോലീസ് തിരക്കിയപ്പോഴാണ് കഴിഞ്ഞ രണ്ടു ദിവസമായി താന്‍ വീട്ടിലെത്താന്‍ നടക്കുകയാണെന്ന് അദ്ദേഹം വിവരിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ വൈദ്യപരിശോധന നടത്തിയശേഷം 25 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ പോലീസ് വാഹനം ക്രമീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























