കേന്ദ്രസര്‍ക്കാരിന്റെ വമ്പന്‍ സാമ്പത്തിക പാക്കേജിനു പിന്നാലെ വീണ്ടും ആശ്വാസ നടപടിയുമായി കേന്ദ്രബാങ്കിന്റെ ഇടപെടല്‍.... തല്‍ക്കാലം വായ്പ തിരിച്ചടയ്ക്കേണ്ട, മൂന്നുമാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേല്‍ യാതൊരു നടപടിയുമുണ്ടാകില്ല, ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകം

കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ വമ്പന്‍ സാമ്പത്തിക പാക്കേജിനു പിന്നാലെ വീണ്ടും ആശ്വാസ നടപടിയുമായി രാജ്യത്തെ കേന്ദ്രബാങ്കിന്റെ ഇടപെടല്‍. അടിസ്ഥാന നിരക്കുകള്‍ കുറച്ചുതിനു പുറമെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ മൂന്നുമാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേല്‍ യാതൊരു നടപടിയുമുണ്ടാകില്ല. റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്നാണിത്. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഈകാലയളവില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുത്. മൂന്നുമാസം നിങ്ങള്‍ വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം.
വാണിജ്യ ബാങ്കുകള്‍ (റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍), സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാനങ്ങള്‍ (ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍) തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്‍പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4%മായാണ് ആക്കിയത്. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വരുത്തിയിരിക്കുന്ന മാറ്റം വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്കും ആശ്വാസകരമാകും. കൊറോണക്കാലത്ത് പണലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബാങ്കുകള്‍ക്ക് പണമെത്തിക്കാന്‍ വിപുലമായ പദ്ധതികളും ആര്‍ബിഐ പ്രഖ്യാപിച്ചു. കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങാന്‍ ഒരു ലക്ഷം കോടി രൂപ അനുവദിക്കും. മാത്രമല്ല കരുതല്‍ ധാനനുപാതവും വെട്ടിക്കുറച്ചു. സിആര്‍ആര്‍ നിരക്ക് 1 ശതമാനം കുറച്ചു 3 ശതമാനമാക്കിയത്. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കോവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജിഡിപി) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാണ്യപ്പെരുപ്പും സുരക്ഷിതമായ നിരക്കിലായിരിക്കും. കോവിഡ് മൂലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. കൊവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉദ്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വിപണിയില്‍ നിശ്ചലാവസ്ഥയിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ശക്തവും ലക്ഷ്യബോധമുള്ളതുമായ നടപടി ഏറ്റെടുക്കുക എന്നതിനാണ് മുന്‍ഗണന. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും മികച്ചതുമാണ്. സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപവും സുരക്ഷിതമായിരിക്കും. കൊറോണ വൈറസ് സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന അനന്തര ഫലങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ ഏത് നടപടികളും സ്വീകരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























