കൊവിഡ് 19 നെതിരെ കര്‍ശന ജാഗ്രതയില്‍ രാജ്യം മുന്നേറുമ്പോഴും പുതിയ കേസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു... രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.... രോഗ ബാധിതരുടെ എണ്ണം 724 ആയെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 724 ആയെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ, മഹാരാഷ്ട്രയിൽ അഞ്ചു പേർക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. നാഗ്പൂരിൽ നാലു പേരുടെയും ഗോണ്ടിയയിൽ ഒരാളുടെയും പരിശോധനാഫലമാണ് പോസിറ്റീവായത്. രാജസ്ഥാനിലും ബിഹാറിലും രണ്ടു പേർക്ക് വീതവും തെലങ്കാനയിൽ ഒരാൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജസ്ഥാനിലെ രോഗബാധിതരുടെ എണ്ണം 45ലെത്തി. രണ്ടുപേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ബിഹാറിൽ ആകെ രോഗബാധിതരുടെ എണ്ണം ഒൻപത് ആയപ്പോൾ തെലങ്കാനയിലെ രോഗബാധിതരുടെ എണ്ണം 45ലെത്തി
കൊവിഡ് 19 നെതിരെ കര്‍ശന ജാഗ്രതയിൽ രാജ്യം മുന്നേറുമ്പോഴും പുതിയ കേസുകൾ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇന്നലെ ആന്‍റമാനിൽ നിന്ന് ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തെങ്കിൽ ഇന്നത് രണ്ടായി . ചെന്നൈയിൽ നിന്ന് വിമാനമാര്‍ഗ്ഗം ആന്‍റമാനിലെത്തിയ ആൾക്കാണ് ഇന്നും കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കിയതായി ആന്‍റമാൻ നിക്കോബാര്‍ ദ്വീപ് സെക്രട്ടറി അറിയിച്ചു.
ബിഹാറിൽ ഇന്ന് രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ദുബായിൽ നിന്നു മടങ്ങി എത്തിയ ആളാണ്. ഇതോടെ ബിഹാറിലെ കൊവിഡ് ബാധിതരുടെ എണ്ണം 9 ആയി. കനത്ത ജാഗ്രതായാണ് സംസ്ഥാനത്തും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 724 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 17 പേരാണ് ഇന്ത്യയിൽ മരിച്ചത്.
രാജ്യത്ത് സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജാക്കുന്നതിനായി ഡല്‍ഹി എയിംസ് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും ചികില്‍സയിലും ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. ലോകത്തൊട്ടാകെ കൊറോണ വൈറസ് മഹാമാരി ബാധിതരുടെ എണ്ണം 5,31,799 ആയി. 24,071 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിലും കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒറ്റ ദിവസംകൊണ്ട് 88 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്19 ബാധിതരുടെ എണ്ണം 694 ആയി. ഇതില്‍ 47 പേര്‍ വിദേശികളാണ്. 17 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ 42 പേര്‍ക്ക് രോഗം ഭേദപ്പെട്ടു.ഇന്ത്യയില്‍ ഏറ്റവും കുടൂതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 130 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ 126 പേര്‍ക്കാണ് രോഗം ബാധിച്ചത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha
























