കോവിഡ് നിരീക്ഷണത്തില്‍ വീഴ്ച ; ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത് 15 ലക്ഷം പേര്‍; നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാമുണ്ടെന്ന് റിപ്പോർട്ട്

ലോകത്താകമാനം കൊറോണ ഭീതിയിലാണ്. വേണ്ട വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ മഹാമാരി ലോകത്തെ ഒന്നാകെ കാർന്നുതിന്നുമെന്നതിന് യാതൊരു സംശയവും ഇല്ല. വിദേശത്തു നിന്ന്നും നാട്ടിലേയ്ക്ക് എത്തുന്നവർക്ക്ക് കർശന നിർദ്ദേശമാണ് അതാത് സർക്കാരും ആരോഗ്യവകുപ്പും നൽകുന്നത്. എന്നാൽ ഇതൊന്നും തന്നെ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നത് വിപത്തിനെ വഴിവക്കുകയുള്ളൂ.
ഈ സാഹചര്യത്തിൽ വളരെ ആശങ്കപ്പെടുത്തുന്ന വിവരമാണ് പുറത്തുവരുന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരെ നിരീക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര സര്‍വീസുകള്‍ നിരോധിക്കുന്നതിന് മുൻപേ തന്ന്നെ വിദേശത്ത് നിന്ന് നാട്ടിലേക്ക് നിരവധിയാൾക്കാരാണ് എത്തിയത്. ഈ യാത്രക്കാരെ മുഴുവന്‍ നിരീക്ഷിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.. നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ 15 ലക്ഷം യാത്രക്കാരാണ് വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത്. ഇവരെ ഒന്നടങ്കം നിരീക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താന്‍ കഴിയാതിരുന്നത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെ അപകടത്തിലാക്കുമോ എന്ന ആശങ്ക ക്യാബിനറ്റ് സെക്രട്ടറി ഉയർത്തി. അതുകൊണ്ട് അടിയന്തരമായി എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അയച്ച കത്തിലാണ് സുപ്രധാന വിവരങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. .
https://www.facebook.com/Malayalivartha
























