ഒഡീഷ നിയമസഭയിലെ എല്ലാ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് സ്പീക്കര്‍ എസ്.എന്‍. പാത്രോ

ഒഡീഷ നിയമസഭയിലെ എല്ലാ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് സ്പീക്കര്‍ എസ്.എന്‍. പാത്രോ. കൊറോണ വൈറസ് ബാധിച്ച രോഗി ജീവനക്കാരിലൊരാളുമായി ഇടപഴകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 13 വരെ സഭാ നടപടിക്രമങ്ങള്‍ നിര്‍ത്തി വച്ചതായും സ്പീക്കര്‍ അറിയിച്ചു.
മാര്‍ച്ച് 30ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ലോക് സേവ ഭവനില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ 2020-2021 ലെ ധനവിനിയോഗ ബില്‍ പാസാക്കും. ഈ യോഗത്തില്‍ ഒരോ പാര്‍ട്ടിയിലെയും 30 ശതമാനം അംഗങ്ങളോട് മാത്രമേ പങ്കെടുക്കാവു എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിയമസഭ അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























