ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ

കൊവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിൽ നിന്നും രക്ഷപെടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ദിനം ഇന്നാണ്. മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ കൊവിഡ് 19 രോഗത്തിനെതിരെ പോരാടാനായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം നിന്നുകൊണ്ട് ഇന്ന് രാത്രി ഒന്‍പത് മണിക്ക് താന്‍ ദീപം തെളിയിക്കുമെന്ന് സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍. ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ കീര്‍ത്തി ഉയര്‍ത്തുകയെന്നതും അവരുടെ ആത്മബലം വര്‍ധിപ്പിക്കുക എന്നതുമാണ് പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയത്ത് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം രാജ്യസ്നേഹി എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.
കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്നാണ്. രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു. ഒമ്ബത് മണിക്ക് ഒമ്ബത് മിനിട്ട് മറക്കരുതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha