പശ്ചിമ ബംഗാളില്‍ ആശ്രമ അന്തേവാസിയായ വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പശ്ചിമ ബംഗാളിലെ കത്വയില്‍ എഴുപത്തിയഞ്ചുകാരിയായ വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചരണ്‍ദാസ് ആശ്രമത്തിലെ അന്തേവാസിയും വിധവയുമായ സ്ത്രീയുടെ മൃതദേഹം ആശ്രമത്തിനടുത്തുള്ള ആഗ്രാദീപില് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്നും ട്രൗസറും, പുരുഷന്റെ ഒരു ജോഡി ചെരുപ്പും, ഒരു സിഗററ്റ് ലൈറ്ററും കണ്ടെത്തി. വയോധികയെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാര്‍ച്ച് 16 മുതല്‍ ആശ്രമത്തില്‍ ഗോപിനാഥ് മേള നടന്നു വരുകയായിരുന്നു. ഇന്നലെ രാത്രി ഇവിടെ ഭക്തിഗാന പരിപാടി നടന്നിരുന്നു. അവിടെയെത്തിയ വയോധികയെ മാനംഭംഗപ്പെടുത്തിയ ശേഷം കൊല ചെയ്തതാണെന്ന് ആരോപിച്ച് രോഷാകുലരായ പ്രദേശവാസികള്‍ ആശ്രമത്തിലെത്തി അവിടെയുണ്ടായിരുന്ന ചിലരെ മര്‍ദ്ദിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ശനിയാഴ്ച നാദിയ ജില്ലയിലെ റാണാഘട്ടിലുള്ള ഒരു ക്രിസ്ത്യന്‍ കോണ്‍വന്റിലെ കന്യാസ്ത്രീയെ ഒരു കൂട്ടം ആക്രമികള്‍ കൂട്ടമാനഭംഗം ചെയ്തിരുന്നു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha