കന്യാസ്ത്രീ കൂട്ടമാനഭംഗ കേസ് സിബിഐയ്ക്ക്
ബംഗാളിലെ റാണാഘട്ടില്‍ ക്രിസ്ത്യന്‍ മിഷണറീസ് സ്കൂള്‍ കവര്‍ച്ച ചെയ്യുകയും എഴുപതുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവം സി.ബി.ഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനമായി. കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സര്‍ക്കാരിനു മേല്‍ കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് ഇപ്പോള്‍ തന്നെ സി.ഐ.ഡി അന്വേഷണം നടന്നു വരികയാണ്.
അതിനിടെ സംഭവത്തെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാനഭംഗം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതിനിടെ പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് രംഗത്ത് വന്നു. കേസിലെ പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ക്ളിമിസ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് കന്യാസ്ത്രീയ്ക്കു നേരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha