കേരളം ആശ്വാസ തീരത്തടുക്കുന്നു; മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ രണ്ടായിരം കടന്നു; രോഗികളുടെ എണ്ണം 2064 ആയി ഉയർന്നു

കൊവിഡ് എന്ന മഹാവ്യാധിയെ തുടച്ചുനീക്കാനുള്ള കഠിന പ്രയത്നത്തിലാണ്. കേരളം കോവിഡിനെ തോൽപ്പിക്കുമെന്നു ഏകദേശ ധാരണയായി. കേരള സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമത്തിന്റെ ഭലമായി കേരളം ആശ്വാസ തീരത്തേക്ക് എടുത്തിരിക്കുകയാണ്.
എന്നാൽ രാജ്യത്ത് ഏറെ ആശങ്ക പടർത്തികൊണ്ടു മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ രണ്ടായിരം കടന്നു. 82 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം2064 ആയി. 149 ആണ് മരണസംഖ്യ. ധാരാവിയില്‍ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 47 ആയി. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി.
കൊവിഡ് പരിശോധനകള്‍ക്ക് വേഗം കൂട്ടി മഹാരാഷ്ട്രയില്‍ പൂള്‍ ടെസ്റ്റ് ആരംഭിച്ചു. മരണസംഖ്യ അഞ്ചായി ഉയര്‍ന്ന ധാരാവിയില്‍ ഇന്ന് 60 വയസുകാരന്‍ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം ദിനംപ്രതിയുയരുന്ന ധാരാവിയില്‍ അണുനശീകരണം വേഗത്തിലാക്കി.
അതേസമയം ഡല്‍ഹി മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പടെ 39 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്തു. ആശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയത്.
രണ്ടുദിവസം മുമ്ബാണ് ഹൃദ്രോഗ ചികിത്സക്കായി രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്.
ക്വറന്‍റീനില്‍ പോയവര്‍ക്ക് രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്ടര്‍മാരെയും ജീവനക്കാരെയും ക്വാറന്‍റീന്‍ ചെയ്തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























