പ്രധാനമന്ത്രിയുടെ ആ നിര്‍ണായക പ്രഖ്യാപനവും കാത്ത് രാജ്യം; നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും; എന്തൊക്കെയാണ് നിയന്ത്രണങ്ങളെന്നും; എവിടെയൊക്കെയാണ് ഇളവുകളെന്നതുമാണ് പ്രധാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു.ചില മേഖലകള്‍ക്ക് പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും അടച്ചിടല്‍ നീട്ടുക എന്നാണ് പൊതുവെ ഉണ്ടായ ധാരണ. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
ദേശീയതലത്തില്‍ അടച്ചിടല്‍ 14-നു ശേഷം നീട്ടുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.
അതേസമയം ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള പല കാര്യത്തില്‍ സംസ്ഥാനം നേരത്തേ തീരുമാനം എടുത്തിരുന്നു. പക്ഷേ ആ കാര്യങ്ങളില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. അത് ലോക്ഡൗണ്‍ നീട്ടുമ്പോള്‍ നല്‍കേണ്ട ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് ശേഷം ഉണ്ടാകും. മന്ത്രിമാരുമായുള്ള യോഗത്തിനുശേഷമാകും അത് രോഗം തിരിച്ചുവരാനുള്ള സാഹചര്യമുള്ളതിനാല്‍ യാത്ര ഇളവുകള്‍ നല്‍കേണ്ടെന്നും ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരാനും മന്തിസഭയില്‍ ധാരണയായി. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും.
രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരിച്ചവരുടെ എണ്ണം 310. ആകെ രോഗബാധിതരുടെ എണ്ണം 9152 ആയി ഉയര്‍ന്നു. രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. ഇളുകളോടെ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഉല്‍പാദന മേഖലയില്‍ ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വാജിണിജ്യമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കത്തുനല്‍കി. ഒരു ഇടവേളക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഓഫീസുകളില്‍ മടങ്ങിയെത്തി.
https://www.facebook.com/Malayalivartha
























