കഴിഞ്ഞ 14 ദിവസ കാലയളവില്‍ പതിനഞ്ച് സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്

കഴിഞ്ഞ 14 ദിവസ കാലയളവില്‍ പതിനഞ്ച് സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ച ജില്ലകളാണ് ഇവയെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 35 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. 308 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ രണ്ടുലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.നിലവിലെ പരിശോധനയുടെ വേഗത കണക്കാക്കിയാല്‍ വരുന്ന ആറ് ആഴ്ച കൂടി സാമ്ബിള്‍ പരിശോധന നടത്താനുളള കോവിഡ് കിറ്റ് ലഭ്യമാണ്. അതുകൊണ്ട് പരിശോധന കിറ്റിന്റെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല എന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തുടര്‍ന്നുളള ദിവസങ്ങളിലും കോവിഡ് പരിശോധന തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് ചൈനയില്‍ നിന്ന് കോവിഡ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ സ്‌റ്റോക്ക് ഏപ്രില്‍ 15 ന്
ഇന്ത്യയില്‍ എത്തുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























