ആളുകളുടെ ശരീരത്തിലേക്ക് ക്ലോറിന്‍ തളിക്കുന്നത് ദോഷകരമാണെന്ന് ലോകാരോഗ്യ സംഘടന: അണുനാശിനി തുരങ്കങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ തമിഴ്‌നാട്ടില്‍ സ്ഥാപിച്ച അണുനാശിനി തുരങ്കങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുസ്ഥലങ്ങളിലെ ഇവ അശാസ്ത്രീയവും അപകടകരവുമാണെന്നും അണുനാശിനി ശരീരത്തില്‍ നേരിട്ടു തളിക്കുന്നതു കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു കണക്കിലെടുത്താണ് നടപടി. മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അണുനാശിനി തുരങ്കങ്ങളാണ് നീക്കംചെയ്യാന്‍ ഉത്തരവായത്. ആളുകളുടെ ശരീരത്തിലേക്ക് ക്ലോറിന്‍ തളിക്കുന്നത് ദോഷകരമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഫിസുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആള്‍ക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളില്‍ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാല്‍ അണുവിമുക്തമാകും എന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ദക്ഷിണേന്ത്യയില്‍, തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ മാര്‍ക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. എന്നാല്‍ ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരു അണുനാശിനി തുരങ്കം സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.
https://www.facebook.com/Malayalivartha
























