എല്ലാത്തിനും ഒടുവില്‍ സാനിറ്റൈസറും എത്തി...

കൊറോണ ബാധയെ തുടര്‍ന്ന് ലോകം ഒന്നടങ്കം ഇനി എന്താണ് അവസ്ഥ എന്ന ആശങ്കയും പേടിയും കാരണം ആകെ വിര്‍പ്പുമുട്ടിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ചില മാതാപിതാക്കള്‍ വേറിട്ട പേരുകള്‍ ഇട്ട് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്. സാധാരണയായി കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതിന് മുമ്പ് ഗര്‍ഭാവസ്ഥയില്‍ തന്നെ മാതാപിതാക്കള്‍ പേരുകള്‍ നോക്കി വയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കോവിഡ്, കൊറോണ, ലോക്ക്ഡൗണ്‍ എന്നൊക്കെ പേരിടുന്നത് ഇന്ത്യയില്‍ പതിവായിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് സാനിറ്റൈസറും കടന്നുവന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരിലെ ദമ്ബതികളാണ് പുതിയതായി പിറന്ന മകന് സാനിറ്റൈസര്‍ എന്ന് പേരിട്ടിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന ശ്രമങ്ങളില്‍ ആകൃഷ്ടരായാണ് ഇത്തരത്തിലൊരു പേരിട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. സഹരാന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അണുക്കളില്‍ നിന്ന് മുക്തമാക്കാന്‍ സഹായിക്കുന്നതാണ് സാനിറ്റൈസര്‍ എന്നതുകൊണ്ടാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























