സംസ്ഥാനത്തെ കോവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി എല്ലാം മറന്ന് ; ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കി കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍; ഒടുവില്‍ പണികിട്ടിയതിങ്ങനെ

ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കി കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ചിലവഴിക്കുന്ന ചിത്രം പങ്കുവെച്ചതാണ് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. സുധാകര്‍. പക്ഷേ ആ ട്വീറ്റിലൂടെ പണി ഇരന്നു വാങ്ങുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കോവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ. സുധാകര്‍ ഈ പ്രവര്‍ത്തിയുടെ വളരെ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന തരത്തിലാണ് അതിനുതാഴെ കമന്റുകള്‍ പ്രത്യക്തപ്പെട്ടത്. മാത്രമല്ല വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ. സുധാകര്‍ ഇത്രയും നിരുത്തരവാദിത്തപരമായി പെരുമാറരുത് എന്ന് ശിവകുമാറും വിമര്‍ശിച്ചു.
കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു വിമര്‍ശനങ്ങള്‍ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്തത്. ഇതിനെതിരെയാണ് വലിയരീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നതും അതും ഉയര്‍ത്തിക്കൊണ്ട് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തിയതും.
ലോകത്ത് എല്ലാവരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ കോവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരില്‍ ഒരാളാണ് കെ. സുധാകര്‍. കര്‍ണാടകയില്‍ 17 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 232 ആയി. കലബുറഗിയില്‍ രോഗം സ്ഥിരീകരിച്ച 3 പേരില്‍ 2 വയസ്സുകാരനും. വാഡി സ്വദേശിയായ കുട്ടിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തൊനീഷ്യയില്‍ നിന്നു മാര്‍ച്ച് 21ന് മടങ്ങിയെത്തിയ ബെംഗളൂരു സ്വദേശിക്ക് ഉള്‍പ്പെടെ ബിബിഎംപി പരിധിയില്‍ ഇന്നലെ മാത്രം 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിജയപുര-6, ബെളഗാവി-4 എന്നിങ്ങനെയാണു മറ്റു പുതിയ രോഗികള്‍. വിജയപുരയില്‍ നിന്നുള്ള ഒരാള്‍ ഒഴിച്ച് മറ്റ് 5 രോഗികളുടെയും രോഗസമ്പര്‍ക്കം തിരിച്ചറിഞ്ഞിട്ടില്ല. ഇതില്‍, 13, 12, 10 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നു. ബെംഗളൂരു നഗരത്തില്‍ രോഗികളുടെ എണ്ണം 76 ആയി. ഇതില്‍ 23 സുഖപ്പെട്ടതും ചെയ്തതും ഒരാള്‍ മരിച്ചതും ഒഴികെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 52 പേര്.
https://www.facebook.com/Malayalivartha
























