ലോക്ഡൗണ്‍ കാലത്ത് ഇന്ത്യാക്കാര്‍ തിരയുന്നത് ചൈല്‍ഡ് പോണ്‍!

ദി ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തെ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. ചൈല്‍ഡ് പോണോഗ്രഫി വിഡിയോകള്‍ക്കായുള്ള (Child Sexual Abuse Material) സേര്‍ച്ച് ഇന്ത്യയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
ഐസിപിഎഫ് റിപ്പോര്‍ട്ട് തയാറാക്കുന്നത് ഓണ്‍ലൈന്‍ സേര്‍ച്ചുകള്‍ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകള്‍ പരിശോധിച്ചാണ്. ലോക്ഡൗണ്‍ സമയത്ത് ചെല്‍ഡ് പോണ്‍, സെക്‌സി ചൈല്‍ഡ്, ടീന്‍ സെക്‌സ് വിഡിയോസ് തുടങ്ങിയ കീ വേഡുകള്‍ വിവിധ പോണ്‍ സൈറ്റുകളില്‍ കൂടുതലായി സേര്‍ച്ച് ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 24 മുതല്‍ 26 വരെ സൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശനം 95 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റായ പോണ്‍ഹബിന്റെ ഡേറ്റയിലും സമാനമായ വിവരമുണ്ട്. ലോക്ഡൗണിനു ശേഷം ഇത്തരം കീവേഡുകളുടെ സേര്‍ച്ചില്‍ വന്‍ വര്‍ധനവാണു രേഖപ്പെടുത്തിയത്. കുട്ടികളെ സംബന്ധിച്ച് ഇന്റര്‍നെറ്റ് തികച്ചും സുരക്ഷിതമല്ലാത്ത ഇടമായി എന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടുന്നു. ഭുവനേശ്വറിലും ചെന്നൈയിലും സമാനമായ സാഹചര്യമുണ്ട്.
ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ വര്‍ധിക്കുന്നതിലേക്കാവും ഇത്തരം സാഹചര്യങ്ങള്‍ വഴി തുറക്കുകയെന്നും ഐസിപിഎഫ് മുന്നറിയിപ്പു നല്‍കി. മെട്രോ നഗരങ്ങളായ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവയ്ക്കു പുറമെ രണ്ടാം നിരയിലുള്ള നിരവധി നഗരങ്ങളിലും 'ചൈല്‍ഡ് പോണ്‍' കീവേഡ് ഉപയോഗിച്ചുള്ള സേര്‍ച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























