മധ്യപ്രദേശ്: ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി

ഗവര്‍ണര്‍ അധികാരം പ്രയോഗിക്കേണ്ടത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിയോഗികളെ സഹായിക്കാനല്ലെന്നും സര്‍ക്കാര്‍ രൂപീകരണ വേളയില്‍ മാത്രമല്ല, നിലവിലുള്ള നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ക്കു നിര്‍ദേശിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കുതിരക്കച്ചടവമെന്നതു നിയമ നടപടികളില്‍ പോലും പ്രയോഗിക്കപ്പെടുന്ന സ്ഥിതിയായെന്ന് നിരീക്ഷിച്ച കോടതി, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു കടത്തിക്കൊണ്ടുപോകുന്ന കാഴ്ച ജനാധിപത്യ രാഷ്ട്രീയത്തിനു പെരുമ നല്‍കില്ലെന്നും വിലയിരുത്തി.
മധ്യപ്രദേശില്‍ ഭരണത്തിലുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാരിനോടു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണു കോടതിവിധി. ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മറ്റും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടപ്പോള്‍, ഗവര്‍ണറുടെ നടപടി തെറ്റെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ ഹര്‍ജി. ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ കമല്‍നാഥ് രാജിവച്ചു.
വിധിന്യായത്തില്‍ ഇങ്ങനെ പറയുന്നു; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതു സംബന്ധിച്ചതായിരുന്നു ഗവര്‍ണറുടെ നടപടി. ഇതു കോടതിക്കു പരിശോധിക്കാം. ഭൂരിപക്ഷം സഭയില്‍ തെളിയിക്കണമെന്നു നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ട്. സര്‍ക്കാര്‍ രൂപീകരണവേളയില്‍ മാത്രമല്ല ഈ അധികാരം പ്രയോഗിക്കാവുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ളതല്ല. ഭരണഘടനാ തന്ത്രജ്ഞന്റെ ചുമതലയാണ് ഗവര്‍ണര്‍ വഹിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനല്ല ഗവര്‍ണര്‍ ഇടപെടേണ്ടത്. കൂട്ടുത്തരവാദിത്ത തത്വം പാലിക്കപ്പെടണം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ലെന്നതു വിശ്വാസവോട്ട് വൈകിപ്പിക്കാന്‍ മതിയായ കാരണമല്ല.
https://www.facebook.com/Malayalivartha
























