എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.. മലയാളത്തിൽ വിഷു ആശംസകളുമായി പ്രധാനമന്ത്രി; രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ ഇന്ന് രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍ നേരുന്നതായി മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.
എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നത്.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ ഇന്ന് രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാര്‍ച്ച് 25ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
മുഖ്യമന്ത്രിമാരുമായി ദിവസങ്ങള്‍ക്ക് മുമ്ബ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. ചില സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തിട്ടുണ്ട്.
ഘട്ടംഘട്ടമായി നിയന്ത്രങ്ങള്‍ നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ചില മേഖളകളില്‍ ഇളവുകളോടെയായിരിക്കും രണ്ടാംഘട്ട ലോക്ക് ഡൗണ്‍ എന്നാണ് സൂചന. ഏതൊക്കെ മേഖലകളിലാവും ഇളവെന്ന് പ്രധാനമന്ത്രി ഇന്ന് വിശദീകരിക്കും.
https://www.facebook.com/Malayalivartha
























