ഇതുവരെ 8,893 കൊവിഡ് -19 കേസുകൾ; 66 മരണം; ചെന്നൈയിലെ ചേരികളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്നു

ചെന്നൈയിലെ ചേരികളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വർധിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഏറെ ആണ്. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സന്നദ്ധസംഘടനകളെ ഉള്‍പ്പെടുത്തി പരിശോധന ശക്തമാക്കുകയാണ്.
ചെന്നൈയിലെ കൂടുതൽ കേസുകളും ചേരി പ്രദേശങ്ങളില്‍ നിന്നും തിരക്കേറിയ പ്രദേശങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 30,000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2500 പേരുടെ ഒരു ടീമിനെ രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം ഈ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം സര്‍ക്കാര്‍ ആശയവിനിമയം ഫലപ്രദമാക്കുകയും ഓരോ വീടുകളുടെയും കാര്യക്ഷമമായ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.
ചെന്നൈയില്‍ ഇതുവരെ 8,893 കൊവിഡ് -19 കേസുകളും 66 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ചതുരശ്ര കിലോമീറ്ററിന് 25,000 ത്തിലധികം ജനസാന്ദ്രത ഉള്ള നഗരത്തിലെ പരിശോധന നിരക്ക് 4,070 ആണ്. എന്‍ജിഒകളുടെ സഹായത്തോടെ പ്രദേശവാസികള്‍ സന്നദ്ധപ്രവര്‍ത്തകരായി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ചെന്നൈ നഗര മേഖലയിലെ നിയന്ത്രണ നടപടികളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഞങ്ങള്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നു.
ഈ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രാദേശികമായും തങ്ങളുടെ ഫോക്കസ് ഏരിയകളിലെ ആളുകളുമായും പരിചയമുണ്ടാകും. ചേരികളില്‍ ഓരോ വീട്ടിലും 10 അംഗങ്ങള്‍ വരെയുണ്ട്. ഒരു കണ്ടെയ്‌ന്‍മെന്‍റ് ഏരിയയില്‍ ഒരു വീട്ടിലെ 11 അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചു. അതില്‍ എട്ട് പേര്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വൈറസ് ബാധ തടയുന്നതിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റോയപുരം, തോണ്ടിയാര്‍പേട്ട്, തിരുവികാനഗര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ കൂടുതലുള്ളതിനാല്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 200 ചേരി പ്രദേശങ്ങളില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരുടെ ടീമുകള്‍ വിവരങ്ങള്‍ ശേഖരിക്കും.
https://www.facebook.com/Malayalivartha