ശേഷാചലം വെടിവയ്പ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ആന്ധ്രയിലെ ശേഷാചലം വനത്തില്‍ നടന്ന വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വെടിവയ്പ്പ് ആസൂത്രിതമാണെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ദൃക്‌സാക്ഷികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അംഗങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെടിവയ്പ്പിന് ദൃക്‌സാക്ഷികളായ രണ്ട് പേരാണ് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കിയത്. ശേഖര്‍, ബാലചന്ദ്രന്‍ എന്നിവരാണ് മൊഴി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്ത ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. പീപ്പിള്‍ വാച്ച് ഫോറം എന്ന മനുഷ്യാവകാശ സംഘടനയാണ് ദൃക്‌സാക്ഷികളെ കമ്മീഷന് മുന്നിലെത്തിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.
അതേസമയം വെടിവെപ്പില്‍ കൊല്ലപ്പെട്ട 20 തൊഴിലാളികളില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആന്ധ്രാഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ഇതേ ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിക്കുകയും ആന്ധ്രാ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ശേഷാചലത്ത് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് തമിഴ്‌നാടിന്റെയും കൊല്ലപ്പെട്ട ബന്ധുക്കളുടെയും ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ര്ടീയ കക്ഷികളുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















