കരുതലോടെ മുംബൈവാസികള്‍: മുംബൈ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, ഭീകരര്‍ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും സൂചന

മുംബൈയെ വീണ്ടും ഞെട്ടിക്കാന്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബ ഭീകരര്‍ വീണ്ടും മുംബൈ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗം മുംബൈ പൊലീസിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുംബൈയിലെ ജനങ്ങള്‍ കരുതലോടെ വേണം ഇരിക്കാനെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എട്ടോ പത്തോ അംഗങ്ങളുടെ നേതൃത്വത്തില്‍ മുംബൈ ആക്രമിക്കാന്‍ ലഷ്‌കറെ തയിബ ശ്രമിക്കുന്നതായാണ് സൂചന. ഭീകരര്‍ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായാണ് സംശയം. മുംബൈയിലെ ഹോട്ടലുകള്‍ക്കും റയില്‍വേ സ്‌റ്റേഷനുകള്‍ക്കും നേരെ ആക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നും പറയുന്നു.
2008ല്‍ മുംബൈയിലെ രണ്ടു ആഡംബര ഹോട്ടലുകള്‍, റയില്‍വേ സ്‌റ്റേഷന്‍, ജൂതത്തെരുവ് എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഭീകരര്‍ കടല്‍ മാര്‍ഗമാണ് ഇന്ത്യയിലെത്തിയത്. അതേത്തുടര്‍ന്ന് തീരദേശ സുരക്ഷ ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലഖ്‌വിക്ക് ലാഹോര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























