പുതിയ ഗവര്‍ണര്‍മാരുടെ നിയമനം ഉടനുണ്ടായേക്കും

ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരുടെ നിയമനം ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 18ന് മടങ്ങിയെത്തിയാലുടന്‍ ഗവര്‍ണര്‍ നിയമനം നടക്കും. ഒമ്പത് സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെങ്കിലും അയല്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളായ അസം, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, മണിപ്പൂര്‍, ജെ.ഡി.യു ഭരിക്കുന്ന ബിഹാര്‍, സി.പി.എം ഭരിക്കുന്ന ത്രിപുര, ടി.ആര്‍.എസിന്റെ തെലുങ്കാന, അകാലി ദള്‍ ബി.ജെ.പി സര്‍ക്കാരുള്ള പഞ്ചാബ് എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാര്‍ സ്ഥാനമേല്‍ക്കുക. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
നിലവില്‍ ബംഗാള്‍ ഗവര്‍ണറായ കേസരി നാഥ് ത്രിപാഠിയാണ് ബിഹാര്‍, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളുടെ അധിക ചുമതല കൂടി നിര്‍വഹിക്കുന്നത്. നാഗാലാന്‍ഡ് ഗവര്‍ണര്‍ പത്മനാഭ ആചാര്യയ്ക്കാണ് അസം, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ളത്. ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കിക്ക് പഞ്ചാബ്, ചണ്ഡിഗഡ് എന്നിവയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന് ഹിമാചല്‍ പ്രദേശിന്റെയും ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ പോളിന് മണിപ്പൂരിന്റെ ചുമതലയുമാണ് അധിധകമായി നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























