ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം; ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു! മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു

നാളെ രാജ്യം സ്വാതന്ത്ര്യ ദിനം ആചരിക്കാൻ ഇരിക്കെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടന്നു.ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു . ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. നൗഗാം ബൈപാസിന് സമീപത്തുവെച്ചായിരുന്നു ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവേയാണ് ആക്രമണം നടന്നത് എന്ന കാര്യം ശ്രദ്ധേയം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച് പരിശോധന തുടങ്ങിയിരിക്കുകയാണ് . കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നും കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി. ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടന്നതും രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു വരിച്ചതും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതേ സമയം ജമ്മുകശ്മീരിലെ ബിജെപി നേതാക്കള്‍ ഭീതിയിലാണ് . കാരണം ഒരു മാസത്തിനിടെ താഴ്‌വരയില്‍ ആറ് പ്രാദേശിക നേതാക്കള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതില്‍ അഞ്ചു പേരും കൊല്ലപ്പെടുകയും ചെയ്തതോടെ ഭീതി വർദ്ധിക്കുന്ന സാഹചര്യമാണ് . ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ് .
https://www.facebook.com/Malayalivartha


























